'ഒറ്റ' ചിത്രം കാണാന്‍ കുടുംബസമേതം മുഖ്യന്‍ എത്തി

'ഒറ്റ' ചിത്രം കാണാന്‍ കുടുംബസമേതം മുഖ്യന്‍ എത്തി

തിരുവനന്തപുരം: ഒറ്റ കാണാന്‍ മുഖ്യമന്ത്രി കുടുംബസമേതം എത്തി. കൂടെ രാഷ്ട്രീയ സിനിമാ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചേര്‍ന്നു. ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയുടെ സംവിധാനം ചെയ്ത ചിത്രമാണ് ഒറ്റ.

തിരുവനന്തപുരം ഏരീസ് പ്ലക്സിലെത്തിയ മുഖ്യമന്ത്രിയെയും കുടുംബത്തെയും മറ്റു നേതാക്കളെയും സംവിധായകന്‍ റസൂല്‍ പൂക്കുട്ടി, നിര്‍മ്മാതാവ് എസ് ഹരിഹരന്‍, ഒറ്റയുടെ മറ്റ് അണിയറ പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു.

ഭാര്യ, മകള്‍ വീണ, പേരക്കുട്ടി, മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസ്, മുന്‍ കേന്ദ്രമന്ത്രി കെ.വി. തോമസ്, പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി, സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, നിര്‍മാതാവ് സുരേഷ് കുമാര്‍, നടിമാരായ രേവതി, സോന നായര്‍, മേനക തുടങ്ങിയവരും ചിത്രം കാണാന്‍ എത്തിയിരുന്നു.


സാമൂഹ്യ പ്രസക്തിയുള്ള വിഷയത്തിനൊപ്പം സംവിധാന മികവുമാണ് ആസിഫ് അലി നായകനായെത്തുന്ന ഈ ചിത്രത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നത്.

ഒരു ഫാമിലി ഡ്രാമ ചിത്രമായ ഒറ്റയില്‍ ആസിഫ് അലി ഹരി എന്ന പ്രധാന കഥാപാത്രമായി എത്തുമ്പോള്‍ മറ്റു രണ്ടു പ്രധാന വേഷങ്ങളില്‍ ഇന്ദ്രജിത്തും അര്‍ജുന്‍ അശോകനും എത്തുന്നു.

സംഗീതത്തിന് പ്രാധാന്യം നല്‍കി തയാറാക്കിയിരിക്കുന്ന ഒറ്റ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. സെഞ്ച്വറി ഫിലിംസാണ് ഒറ്റ കേരളത്തിലെ തീയേറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.