അവാർഡ് ജേതാക്കളെ ആദരിച്ച് ഷാർജ ബുക്ക് അതോറിറ്റി

അവാർഡ് ജേതാക്കളെ ആദരിച്ച് ഷാർജ ബുക്ക് അതോറിറ്റി

ഷാർജ: നാൽപ്പത്തിരണ്ടാമത് ഷാർജ രാജ്യാന്തര പുസ്തകോത്സവ അവാർഡും അറബി ബാലസാഹിത്യത്തിനുള്ള ഇത്തിസലാത്ത് അവാർഡുകളും നേടിയവരെ ആദരിച്ച് ഷാർജ ബുക്ക് അതോറിറ്റി (എസ്‌ബി‌എ) ചെയർപേഴ്‌സൺ ഷെയ്ഖ ബോദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി. മികച്ച എമിറാത്തി നോവൽ, മികച്ച എമിറാത്തി അക്കാദമിക് പുസ്തകം, മികച്ച എമറാത്തി ക്രിയേറ്റീവ് ലിറ്ററേച്ചർ ബുക്ക്, മികച്ച എമറാത്തി ഫസ്റ്റ് നോവൽ ബുക്ക് അവാർഡ് എന്നിങ്ങനെ നാല് വിഭാഗങ്ങളിലായും മറ്റ് വിവിധ വിഭാഗങ്ങളെ ഉൾപ്പെടുത്തിയുമായിരുന്നു അവാർഡുകൾ.

മികച്ച ഇന്റർനാഷണൽ ഫിക്ഷൻ ബുക്ക്, മികച്ച ഇന്റർനാഷണൽ നോൺ ഫിക്ഷൻ ബുക്ക് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായി മികച്ച അന്താരാഷ്ട്ര പുസ്തകത്തിനുള്ള ഷാർജ അവാർഡ്, മികച്ച പ്രാദേശിക പ്രസാധകൻ, മികച്ച അറബ് പ്രസാധകൻ, മികച്ച അന്താരാഷ്‌ട്ര പ്രസാധകൻ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി ഷാർജ പബ്ലിഷർ റെക്കഗ്‌നിഷൻ അവാർഡുകളും നേടിയവരെയും ആദരിച്ചു. ചടങ്ങിൽ എസ്‌ബി‌എ സിഇഒ അഹമ്മദ് ബിൻ റക്കാദ് അൽ അമേരി, പ്രമുഖ എഴുത്തുകാർ, സാമൂഹിക പ്രവർത്തകർ, മാധ്യമ പ്രവർത്തകർ എന്നിവരും പങ്കെടുത്തു.

ഹാപ്പൻഡ് ഇൻ സെബെയ, വുമൺ ഇൻ എമിറാത്തി ഫോക്ലോർ, ബാബ് അൽ-വാദി, ആൻ ആൻഡലസ് അഡ്വഞ്ചറി, അൽ ഗസെഖ്’ മസോഫ സമ്മ, എന്നീ കൃതികൾ മികച്ച പുസ്തകങ്ങൾക്കുള്ള പുരസ്ക്കാരത്തിന് അർഹത നേടിയപ്പോൾ ഈജിപ്തിൽ നിന്നുള്ള അൽ ദാർ അൽ മസ്രിയ അൽ ലുബ്നാനിയ, ഇന്ത്യയിൽ നിന്നുള്ള ഒ എം ബുക്‌സ് ഇന്റർനാഷണൽ എനിവർ മികച്ച ഇന്റർനാഷണൽ പ്രസാധകർ എന്ന പദവി കരസ്ഥമാക്കി.

ലോകമെമ്പാടുമുള്ള പ്രസാധകരും എഴുത്തുകാരും ഇന്ന് ഉറ്റുനോക്കുന്നത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള യാണെന്ന് ചടങ്ങിലെ മുഖ്യ പ്രഭാഷണത്തിൽ എസ്‌ഐ‌ബി‌എഫ് ജനറൽ കോർഡിനേറ്റർ ഖൗല അൽ മുജൈനി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.