പാലാ: ഉന്നത വിദ്യാഭ്യാസ രംഗത്ത് കൗമാരക്കാരികളുടെ കലാലയമെന്ന അഭിമാനത്തിനൊപ്പം നഗരത്തിലെ എല്ലാ വനിതകളുടേയും പഠന കേന്ദ്രമെന്ന വിശേഷണത്തിലേക്ക് പാലാ അല്‍ഫോന്‍സാ കോളജ്. കോളജിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് നഗരത്തിലെ എല്ലാ വനിതകള്‍ക്കുമായി കോളജിന്റെ വാതിലുകള്‍ തുറന്നിടുന്നത്.
വജ്ര ജൂബിലിയുടെ ഭാഗമായി ലക്ഷ്യമിടുന്ന അല്‍ഫോന്‍സിയന്‍ കമ്യൂണിറ്റി കോളജ് യാഥാര്‍ത്ഥ്യമാകുന്നതോടെ കോളജിന്റെ സാമൂഹിക പ്രതിബദ്ധതയും വെളിവാകുന്നു. കമ്യൂണിറ്റി കോളജിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ പ്രവേശനം നവംബര്‍ ആറ് പതിനൊന്നിന് പൂര്‍വ വിദ്യാര്‍ത്ഥിനിയും എഴുത്തുകാരിയുമായ അശ്വതി ശ്രീനാഥ് ഉദ്ഘാടനം ചെയ്യും. കോളജിന്റെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിക്കും. പ്രവേശനം ആരംഭിക്കുന്നതോടെ കോളജിന്റെ സൗകര്യങ്ങള്‍ സമൂഹത്തിലെ വനിതകള്‍ക്കായി തുറന്നു നല്‍കും.
കോളജ് മാനേജര്‍ പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ഡോ. ജോസഫ് തടത്തില്‍, പ്രിന്‍സിപ്പല്‍ റവ.ഡോ. ഷാജി ജോണ്‍, ബര്‍സാര്‍ റവ. ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍ എന്നിവരുടെ നേതൃത്വത്തിലാണ് കമ്യൂണിറ്റി കോളജിന്റെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ റവ. ഡോ. ഷാജി ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍മാരായ ഡോ. സിസ്റ്റര്‍ മിനിമോള്‍ മാത്യു, ഡോ. സിസ്റ്റര്‍ മഞ്ജു എലിസബത്ത് കുരുവിള, കമ്മ്യൂണിറ്റി കോളജ് ഡയറക്ടര്‍ ഡോ. സിസ്റ്റര്‍ ടെസി പള്ളിക്കാപറമ്പില്‍ എന്നിവര്‍ അറിയിച്ചു. .
കമ്യൂണിറ്റി കോളജിലൂടെ പ്രായ പരിധിയില്ലാതെ ഏത് വനിതയ്ക്കും പ്രവേശനം സമ്മാനിക്കുന്ന വിവിധ പദ്ധതികളിലൂടെ വനിതകള്‍ക്ക് ആരോഗ്യത്തിനും അറിവിനും അവസരം ലഭിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. കമ്യൂണിറ്റി കോളജിന്റെ ഭാഗമായി ഓപ്പണ്‍ജിം, ഫിറ്റ്‌നെസ് സെന്റര്‍, ഡയറ്റ് കൗണ്‍സിലിങ്, ഫിസിയോതെറാപ്പി കൗണ്‍സിലിങ്, IELTS, ജര്‍മ്മന്‍ ഭാഷാ പരിശീലനം, ചെസ്, കരാട്ടേ, തയ്യല്‍, ക്രോഷേ, ഹാന്‍ഡ് എംബ്രോയ്ഡറി, ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ്, ഗ്ലാസ് ആന്‍ഡ് ഫാബ്രിക് പെയിന്റിങ്, പാചകം, ജൈവവള നിര്‍മ്മാണം തുടങ്ങിയ സൗകര്യങ്ങള്‍ വനിതകള്‍ക്ക് പ്രയോജനപ്പെടുത്താനാകും.
എല്ലാ ദിവസവും രാവിലെ ആറ് മുതല്‍ എട്ട് വരേയും വൈകുന്നേരം നാല് മുതല്‍ ആറുവരേയുമാണ് ജിം, ഫിറ്റ്‌നെസ് സെന്റര്‍ സൗകര്യങ്ങള്‍ ലഭിക്കുക. എല്ലാ ബുധനാഴ്ചയും രാവിലെ 10 മുതല്‍ 12.30 വരെ ഡയറ്റ് കൗണ്‍സിലിങ്ങിന് സൗകര്യം നല്‍കും. എല്ലാ വ്യാഴാഴ്ചയും രാവിലെ 10 മുതല്‍ 12.30 വരെ ഫിസിയോതെറാപ്പി കൗണ്‍സിലിങ് സൗകര്യം ഉണ്ടായിരിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകുന്നേരം നാല് മുതല്‍ ആറ് വരെ ചെസ്, കരാട്ടേ എന്നിവയ്ക്കും പരിശീലനം നല്‍കുന്നതാണ്.
വനിതകള്‍ക്ക് മിതമായ നിരക്കില്‍ ഡ്രൈവിങ് പരിശീലനവും നല്‍കും. സ്‌പോര്‍ട്‌സ് അക്കാഡമിയിലൂടെ കായികാഭിരുചിയെ തിരിച്ചറിയാനും വിവിധയിനങ്ങളില്‍ പരിശീലനം നേടാനും വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ക്ക് അവസരമുണ്ടായിരിക്കും. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് കോളജിലെ ലാബുകള്‍ സന്ദര്‍ശിക്കാനും സൗകര്യമുണ്ടായിരിക്കും.
കൂടാതെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോളജ് എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ 60 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന സ്നേഹവീട് പദ്ധതി ആരംഭിച്ചിട്ടുണ്ട്. പാഠ്യപാഠ്യേതര മേഖലയില്‍ സംസ്ഥാനത്ത് തന്നെ ഒന്നാം നിരയിലുള്ള അല്‍ഫോന്‍സാ കോളജ് സമ്മാനിക്കുന്ന കമ്യൂണിറ്റി കോളജ്, കാലാലയങ്ങള്‍ ഏറെ പ്രത്യേകതയോടെ വിലയിരുത്തുന്നു എന്നത് ശ്രദ്ധേയമാണ്.
വിവരങ്ങള്‍ക്കും പ്രവേശനത്തിനും ഫോണ്‍:
9446049331, 9497874279, 9656281441, 9447139004, 9496115787.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.