തൃശൂർ ഗവ. എഞ്ചിനീയറിംഗ് കോളേജുമായി ബന്ധപ്പെട്ട മൂന്നു പുസ്തകങ്ങൾ ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു

തൃശൂർ ഗവ. എഞ്ചിനീയറിംഗ് കോളേജുമായി ബന്ധപ്പെട്ട മൂന്നു പുസ്തകങ്ങൾ ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു

ഷാർജ: തൃശൂർ ഗവ. എഞ്ചിനീയറിംഗ് കോളേജുമായി ബന്ധപ്പെട്ട മൂന്നു പുസ്തകങ്ങളുടെ പ്രകാശനത്തിന് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ റൈറ്റേഴ്സ് ഫോറം സാക്ഷ്യം വഹിച്ചു. തൃശ്ശൂർ ആസ്ഥാനമായുള്ള ഗ്രീൻ ബുക്സ് ആണ് മൂന്നു പുസ്തകങ്ങളുടെയും പ്രസാധകർ.

ഇരുപതുവർഷത്തിലധികം കോളജിലെ കായികാദ്ധ്യാപകനായിരുന്ന ശ്രീ വി കെ എൻ മേനോനെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുകളുടെ സമാഹാരം ‘ഓർമ്മകളിലെ വി കെ എൻ മേനോൻ’ പ്രൊഫ. കൃഷ്ണകുമാറിന്റെ സാന്നിധ്യത്തിൽ കോളേജിന്റെ അറേബ്യൻ ഐക്യനാടുകളിലെ പൂർവ്വവിദ്യാർത്ഥിക്കൂട്ടായ്മയുടെ പ്രസിഡന്റ്‌ മുഹമ്മദ്‌ അഷ്‌റഫ്‌ സെക്രട്ടറി സൂരജ്‌കുമാറിന് നൽകി പ്രകാശനം ചെയ്തു. തൃശ്ശൂർ ജില്ലയിൽ കായികരംഗത്തിന്റെ ഉന്നമനത്തിനായി അശ്രാന്ത പരിശ്രമം നടത്തിയ ശ്രീ വി കെ എൻ മേനോന്റെ പേരിലാണ് തൃശ്ശൂർ ഇൻഡോർ സ്റ്റേഡിയം. തൃശ്ശൂർ സ്പോർട്സ് കൗൺസിലിന്റെ സ്ഥാപക സെക്രട്ടറിയായിരുന്നു.

ശിഷ്യരുടെ ഏറ്റവും പ്രിയപ്പെട്ട അധ്യാപകൻ എന്ന് പേരുകേട്ട ‘ആർ പി ആർ നായരെക്കുറിച്ച് അദ്ദേഹത്തിന്റെ വിദ്യാർത്ഥികളുടെ സ്നേഹമുദ്ര പതിഞ്ഞ ലേഖനങ്ങളുടെ സമാഹാരം പ്രൊഫ. കൃഷ്ണകുമാറിന്റെ സാന്നിധ്യത്തിൽ ആർ പി ആർ നായരുടെ പ്രിയ ശിഷ്യ എഴുത്തുകാരി സി എസ് മീനാക്ഷി അദ്ദേഹത്തിന്റെ മകൾ നന്ദിനി സന്തോഷിന് നൽകി പ്രകാശനം ചെയ്തു. രണ്ടു പുസ്തകങ്ങളുടെയും ലേഖനങ്ങളുടെ ഏകോപനം നിർവ്വഹിച്ചിരിക്കുന്നത് ആർ കെ രവിയാണ്.

കോളേജിന്റെ പൂർവ്വവിദ്യാർത്ഥി റെജി കളത്തിൽ രചിച്ച ഓർമ്മക്കുറിപ്പുകളുടെ സമാഹാരം ‘മഴവില്ലിനു പുറകെ’ പ്രൊഫ. ടി കൃഷ്ണകുമാർ ഗിന്നസ് ബുക്ക്‌ റെക്കോർഡ് ഹോൾഡർ ഡോ. സുധീഷ് ഗുരുവായൂരിന് നൽകി പ്രകാശനം ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.