ലൈഫ് മിഷന്‍ കേസിലും സര്‍ക്കാരിനുവേണ്ടി ഹാജരാവുക സുപ്രീംകോടതി അഭിഭാഷകൻ

ലൈഫ് മിഷന്‍ കേസിലും സര്‍ക്കാരിനുവേണ്ടി ഹാജരാവുക സുപ്രീംകോടതി അഭിഭാഷകൻ

കൊച്ചി: ലൈഫ് മിഷന്‍ ക്രമക്കേടിലെ സിബിഐ അന്വേഷണത്തിന് എതിരായ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി സുപ്രീംകോടതി അഭിഭാഷകന്‍ ഹാജരാകും. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മുന്‍ എഎസ്ജിയുമായ കെ.വി വിശ്വനാഥനാണ് ഹാജരാവുക.

വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടിൽ സിബിഐ റജിസ്റ്റർ ചെയ്‌ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് വിജി അരുൺ ആണ് ഹർജി പരിഗണിക്കുന്നത്.

സി.ബി.ഐ അന്വേഷണം നിയമവിരുദ്ധവും, നിയമവ്യവസ്ഥയെ അപഹസിക്കുന്നതുമാണെന്ന് സര്‍ക്കാര്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു. വളരെ തിടുക്കപ്പെട്ട് പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് സി.ബി.ഐ അന്വേഷണം ആരംഭിച്ചത്, പിന്നില്‍ മറ്റു താല്‍പ്പര്യങ്ങളുണ്ട്.

വിദേശ സംഭാവന സ്വീകരിക്കുന്ന ചട്ടം അനുസരിച്ചാണ് സി.ബി.ഐ കേസെടുത്തിട്ടുള്ളത്. എന്നാല്‍ അത്തരം ചട്ടം ലൈഫ് മിഷന്‍ പദ്ധതിയ്ക്ക് ബാധകമാകില്ല. യൂണിടാകും റെഡ് ക്രെസന്‍റും തമ്മിലാണ് കരാര്‍. റെഡ് ക്രെസന്‍റില്‍ നിന്നും പണം സ്വീകരിച്ച് യൂണിടാക്കാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഈ ഇടപാടിന് വിദേശത്ത് നിന്ന് സംഭാവന സ്വീകരിക്കുന്നതിന് FRCA നിയന്ത്രണങ്ങള്‍ ബാധകമല്ലെന്നാണ് സർക്കാർ ഉയർത്തുന്നവാദം.

സ്വകാര്യ കമ്പനികളായ റെ‍ഡ് ക്രസന്‍റും യൂണിടാകും തമ്മിലുള്ള ഇടപാടില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കില്ല. സര്‍ക്കാരിലെയോ ലൈഫ് മിഷനിലെയോ ഒരു ഉദ്യോഗസ്ഥർക്കെതിരേയും ഈ ഇടപാടിൽ തെളിവുമില്ല.സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും ലൈഫ് മിഷൻ സിഇഒ യുവി ജോസ് നൽകിയ ഹർ‍ജിയിൽ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.