സെപ്റ്റംബര്‍ ആദ്യം ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര ഉടമ്പടി; നരേന്ദ്ര മോഡിയുമായുമായി ഫോണ്‍ സംഭാഷണം നടത്തി റിഷി സുനക്

സെപ്റ്റംബര്‍ ആദ്യം ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര ഉടമ്പടി; നരേന്ദ്ര മോഡിയുമായുമായി ഫോണ്‍ സംഭാഷണം നടത്തി റിഷി സുനക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുമായി ഫോണ്‍ സംഭാഷണം നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് . പശ്ചിമേഷ്യയിലെ വികസനത്തെക്കുറിച്ചും ഇസ്രയേലും ഹമാസും തമ്മില്‍ ഒരു മാസത്തോളമായി തുടരുന്ന യുദ്ധസാഹചര്യത്തെ കുറിച്ചും ഇരുവരും വിശദമായ ചര്‍ച്ച നടത്തി.

ഭീകരവാദ ആക്രമണങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നേരിടുന്ന സുരക്ഷാ ഭീഷണിയും സാധാരണക്കാരുടെ ജീവന്‍ നഷ്ടമാകുന്നതിനെ കുറിച്ചും പ്രധാനമന്ത്രിയോട് റിഷി സുനക് ആശങ്ക പ്രകടിപ്പിച്ചു. പ്രാദേശിക സമാധാനം, സുരക്ഷ, മാനുഷിക സഹായം എന്നിവയുടെ ആവശ്യകതയില്‍ തങ്ങള്‍ക്ക് സമാന അഭിപ്രായമായിരുന്നുവെന്ന് പ്രധാനമന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു.

ബ്രിട്ടീഷ് പ്രധാനമന്ത്രി പദവിയില്‍ ഔദ്യോഗികമായി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ സുനകിനെ മോഡി അഭിനന്ദിച്ചു. ഇരു രാജ്യങ്ങള്‍ക്കും പരസ്പരം പ്രയോജനപ്രദമാകുന്ന വാണിജ്യ വ്യാപാര കരാറിനെ സ്വാഗതം ചെയ്തതായും പ്രസ്താവനയില്‍ പറയുന്നു. വ്യാപാരം, നിക്ഷേപം, വളര്‍ന്നുവരുന്ന സാങ്കേതിക വിദ്യ, പ്രതിരോധം, സുരക്ഷ, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതില്‍ ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധത സംഭാഷണത്തിനിടെ ആവര്‍ത്തിച്ചതായും മോഡി കൂട്ടിച്ചേര്‍ത്തു.

സെപ്റ്റംബര്‍ ആദ്യം ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര ഉടമ്പടിക്ക് അന്തിമരൂപം നല്‍കുന്നതിനെ കുറിച്ച് റിഷി സുനക് സൂചിപ്പിച്ചിരുന്നു. 2030 ഓടെ ഇത് ഇരട്ടിയാക്കാനാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്. സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകുന്നതോടെ ഇന്ത്യയിലെ വ്യാപാരികള്‍ക്കും സംരംഭകര്‍ക്കും ബ്രിട്ടീഷ് വിപണി വാണിജ്യത്തിനായി തുറന്നു കിട്ടുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിലെ നാല് കോടി 80 ലക്ഷം വരുന്ന ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് ഗുണകരമാകുന്ന തരത്തിലാണ് വാണിജ്യ ഉടമ്പടി. ഇന്ത്യയുമായുള്ള വാണിജ്യ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് സുനക് നേരത്തെ അറിയിച്ചിരുന്നു.

ഇന്ത്യ സ്വതന്ത്ര വാണിജ്യ ഇടപാടിനായി സമീപിക്കുന്ന ആദ്യ യൂറോപ്യന്‍ രാജ്യമാണ് ബ്രിട്ടനെന്നതില്‍ അഭിമാനമുണ്ടെന്നും ഇരു രാജ്യങ്ങളും തമ്മില്‍ സാമ്പത്തിക സഹകരണത്തിനുള്ള സാധ്യതകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും സുനക് പറഞ്ഞിരുന്നു. തീരുവകളുടെ നിയന്ത്രണമില്ലാത്ത ചുവപ്പു നാടയുടെ കുരുക്കുകളില്ലാത്ത വ്യാപാരവും വിപണനവും നടത്താനാവുന്ന സാഹചര്യമാണ് ഇന്ന് സംരംഭകര്‍ക്ക് ആവശ്യം. അങ്ങനെ വന്നാല്‍, ബ്രിട്ടീഷ് ഉല്‍പന്നങ്ങള്‍ ഇന്ത്യന്‍ വിപണികളില്‍ എളുപ്പത്തില്‍ ലഭ്യമാകുമെന്നും സുനക് വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.