ന്യൂഡല്‍ഹി: ഛത്തീസ്ഗഢിലെ 20 മണ്ഡലങ്ങളിലും മിസോറമിലും നിയമസഭ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പില്‍ കനത്ത പോളിങ്. വൈകുന്നേരം അഞ്ച് മണി വരെ ഛത്തീസ്ഗഢില്‍ 70.87 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. മിസോറാമില്‍ 75.88 ശതമാനം പേരും സമ്മതിദാനാവകാശം രേഖപ്പെടുത്തി.
നക്‌സല്‍ ബാധിത ബസ്തര്‍ ഡിവിഷനില്‍ ഉള്‍പ്പെടുന്ന നിരവധി മണ്ഡലങ്ങള്‍ ഉള്‍പ്പെടെ ഛത്തീസ്ഗഡിലെ 20 സീറ്റുകളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. 40 അംഗ മിസോറം നിയമസഭയിലേക്കുള്ള മുഴുവന്‍ സീറ്റുകളിലേക്കും ഇന്ന് തിരഞ്ഞെടുപ്പ് നടന്നു.
പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തിരഞ്ഞെടുപ്പ് തങ്ങള്‍ക്ക് അനുകൂലമാണെന്ന അവകാശവാദവുമായി രംഗത്തെത്തി. മിസോറമില്‍ ബിജെപിയുടെ പിന്തുണയോടെ വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം അവകാശപ്പെട്ടു. ഛത്തിസ്ഗഢില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് മുന്‍ മഖ്യമന്ത്രി ഭുപേഷ് ബാഗേല്‍ പറഞ്ഞു.
അതേസമയം ഛത്തീസ്ഗഢില്‍ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ മൂന്നിടങ്ങളില്‍ നക്‌സല്‍ ആക്രമണങ്ങളുണ്ടായി. അക്രമ സംഭവങ്ങളില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. സുഖ്മയിലാണ് ഒരു ജവാന് പരിക്കേറ്റത്. ഛത്തീസ്ഗഡില്‍ നക്‌സല്‍ ബാധിത മേഖകളില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ഷന്‍ കമ്മീഷന്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.