വയനാട്ടില്‍ മാവോയിസ്റ്റുകളും തണ്ടര്‍ ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടല്‍, രണ്ടു പേര്‍ പിടിയിലായതായി സൂചന

വയനാട്ടില്‍ മാവോയിസ്റ്റുകളും തണ്ടര്‍ ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടല്‍, രണ്ടു പേര്‍ പിടിയിലായതായി സൂചന

കൽപ്പറ്റ: വയനാട് തലപ്പുഴ പേരിയ മേഖലയില്‍ മാവോയിസ്റ്റുകളും തണ്ടര്‍ ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടല്‍. തണ്ടര്‍ ബോള്‍ട്ട് സംഘം വനത്തില്‍ തെരച്ചില്‍ നടത്തിയതിനു പിന്നാലെയായിരുന്നു വെടിവയ്പ്പ്.

രണ്ട് മാവോയിസ്റ്റുകള്‍ പിടിയിലായതായി റിപ്പോര്‍ട്ടുകളുണ്ട്. ഒരു പെണ്ണും ആണുമാണ് പിടിയിലായതെന്നാണ് സൂചന. മാവോയിസ്റ്റുകളായ ചന്ദ്രു, ഉണ്ണിമായ എന്നിവരാണ് പിടിയിലായതെന്ന് വിവരം.

നേരത്തെ മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യം പേരിയയില്‍ സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് തണ്ടര്‍ ബോള്‍ട്ടിന്റെ സഹായത്തോടെ പ്രദേശത്ത് പോലീസ് തെരച്ചില്‍ നടത്തുന്നതിനിടെയാണ് മാവോയിസ്റ്റ് വെടിയുതിര്‍ത്തത്.

വെടിവയ്പിനെ തുടര്‍ന്ന് വന്‍ പോലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിപ്പിച്ചിട്ടുണ്ട്. പ്രദേശത്ത് ആറു മാവോയിസ്റ്റുകളുടെ സാന്നിധ്യം നേരത്തെ സ്ഥിരീകരിച്ചിരുന്നു. തണ്ടര്‍ബോള്‍ട്ടും പൊലീസും വനമേഖലയില്‍ തെരച്ചില്‍ തുടരുകയാണ്.

മാവോയിസ്റ്റുകള്‍ക്ക് സഹായം നല്‍കിവന്നിരുന്ന അനീഷ് ബാബുവെന്ന തമ്പി ഇന്ന് പോലീസ് പിടിയിലായിരുന്നു. ഇതിനുപിന്നാലെയാണ് മാവോയിസ്റ്റുകളുടെ ഭാഗത്തുനിന്ന് ഇത്തരത്തില്‍ ആക്രമണം ഉണ്ടായിരിക്കുന്നത്. വെടിവെപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പ്രതികരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.