ന്യൂഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ അസാധാരണ നീക്കവുമായി കേരള സര്‍ക്കാര്‍. ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നതിനെതിരെ സുപ്രീം കോടതിയില്‍ രണ്ടാമത് മറ്റൊരു ഹര്‍ജി കൂടി ഫയല്‍ ചെയ്തു. ഒരാഴ്ചയ്ക്കിടെയാണ് ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ വീണ്ടും ഹര്‍ജി ഫയല്‍ ചെയ്യുന്നത്. ഇത് വളരെ അസാധാരണമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് പുതിയ നീക്കം.
ആദ്യത്തേത് റിട്ട് ഹര്‍ജിയായിട്ടാണ് ഫയല്‍ ചെയ്തത്. ഇപ്പോഴത്തേത് പ്രത്യേക അനുമതി ഹര്‍ജിയാണ്. സര്‍ക്കാരിന്റെ റിട്ട് ഹര്‍ജിക്കൊപ്പം ടിപി രാമകൃഷ്ണന്‍ എംഎല്‍എയും ഗവര്‍ണര്‍ക്കെതിരെ ഹര്‍ജി നല്‍കിയിരുന്നു. 2022 ല്‍ ഹൈക്കോടതി ഗവര്‍ണര്‍ ബില്ലുകളില്‍ ഒപ്പുവെക്കാത്തതിനെതിരായ ഹര്‍ജി തള്ളിയിരുന്നു. ആ ഉത്തരവിനെതിരെയാണ് കേസില്‍ കക്ഷിയായിരുന്ന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പ്രത്യേകാനുമതി ഹര്‍ജി ഫയല്‍ ചെയ്തിട്ടുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.