ക്ഷേമ പെന്‍ഷന്‍ കിട്ടുന്നില്ല; മരുന്നു വാങ്ങാന്‍ പോലും പണമില്ല: ഭിക്ഷ യാചിച്ച് അന്നയും മറിയക്കുട്ടിയും

ക്ഷേമ പെന്‍ഷന്‍ കിട്ടുന്നില്ല; മരുന്നു വാങ്ങാന്‍ പോലും പണമില്ല:  ഭിക്ഷ യാചിച്ച് അന്നയും മറിയക്കുട്ടിയും

അടിമാലി: കേന്ദ്രം തരേണ്ട പണം നല്‍കുന്നില്ലെങ്കിലും ക്ഷേമ പെന്‍ഷന്‍ മുടങ്ങില്ലെന്ന സര്‍ക്കാര്‍ പ്രഖ്യാപനം മുറപോലെ നടക്കുമ്പോഴും പെന്‍ഷന്‍ മുടങ്ങിയതോടെ മരുന്നു വാങ്ങാന്‍ തെരുവിലിറങ്ങി ഭിക്ഷ യാചിച്ച് 85 വയസ് പിന്നിട്ട അന്നയും മറിയക്കുട്ടിയും. ഇടുക്കി ജില്ലയിലെ അടിമാലിയില്‍ ആണ് സംഭവം.

പെന്‍ഷന്‍ മുടങ്ങിയിട്ട് മാസങ്ങളായതോടെ മരുന്ന് വാങ്ങുന്നതും മുടങ്ങി. മാത്രമല്ല നിത്യച്ചെലവുകള്‍ക്ക് പോലും പണമില്ലാതെ ബുദ്ധിമുട്ടുകയാണ് പ്രായത്തിന്റെ അവശതകള്‍ ഏറെയുള്ള ഈ നിര്‍ധനരായ അമ്മമാര്‍.

തങ്ങളുടെ പശ്നം പരിഹരിക്കപ്പെടില്ലെന്ന് കണ്ടതോടെയാണ് ചട്ടിയുമായി ഭിക്ഷ യാചിക്കാന്‍ ഇരുവരും ഇറങ്ങിയത്. കഴുത്തില്‍ ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്തതിനെതിരെയുള്ള ബോര്‍ഡും തൂക്കിയാണ് വൃദ്ധ മാതാക്കളുടെ പ്രതിഷേധ സമരം.

മുടങ്ങിയ പെന്‍ഷന്‍ അനുവദിച്ച് കിട്ടുന്നതിനായി നിരന്തരം കയറിയിറങ്ങിയ ഓഫീസുകളിലും നഗരത്തിലെ കടകളിലും കയറിയിറങ്ങിയാണ് അന്നയും മറിയക്കുട്ടിയും ഭിക്ഷ യാചിക്കുന്നത്.

രണ്ട് വര്‍ഷത്തെ ഈറ്റ തൊഴിലാളി ക്ഷേമനിധി പെന്‍ഷനാണ് മറിയക്കുട്ടിയ്ക്ക് ലഭിക്കാനുള്ളത്. ഇവര്‍ മസ്റ്ററിങ് നടത്താതുകൊണ്ടാണ് പെന്‍ഷന്‍ ലഭിക്കാത്തതെന്നാണ് ക്ഷേമനിധി ബോര്‍ഡ് പറയുന്നത്. എന്നാല്‍ പണം കടം മേടിച്ച് അക്ഷയ കേന്ദ്രത്തിലൂടെ കൃത്യമായി മസ്റ്ററിങ് നടത്തയിതായി ഇവര്‍ പറയുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.