കൊല്ലം: സോളാര്‍ കേസ് കൊട്ടാരക്കര കോടതി ഇന്ന് പരിഗണിക്കും. സോളാര്‍ തട്ടിപ്പുകേസിലെ പരാതിക്കാരിയുടെ കത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായിട്ടുണ്ടെന്നും ഗൂഢാലോചന നടന്നുവെന്നും ആരോപിച്ചുള്ള ഹര്‍ജിയാണ് കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വീണ്ടും പരിഗണിക്കുന്നത്.
കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയെയും, സോളാര്‍ പരാതിക്കാരിയെയും എതിര്‍കക്ഷിക്കാരായി അഭിഭാഷകനായ സുധീര്‍ ജേക്കബ് ആണ് ഹര്‍ജി നല്‍കിയത്. കെ.ബി ഗണേഷ് കുമാര്‍ ഇന്ന് കോടതിയില്‍ ഹാജരായേക്കുമെന്നാണ് സൂചന.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ.ബി ഗണേഷ് കുമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി കഴിഞ്ഞ മാസം തള്ളിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.