വിഴിഞ്ഞത്ത് കാലാവസ്ഥ പ്രതികൂലം; രണ്ടാമത്തെ കപ്പല്‍ എത്തുന്നത് വൈകും

വിഴിഞ്ഞത്ത് കാലാവസ്ഥ പ്രതികൂലം; രണ്ടാമത്തെ കപ്പല്‍ എത്തുന്നത് വൈകും

തിരുവനന്തപുരം: വിഴിഞ്ഞത്ത് രണ്ടാമത്തെ കപ്പല്‍ തുറമുഖത്ത് എത്തുന്നത് വൈകും. പ്രതികൂല കാലാവസ്ഥ കാരണമാണ് കപ്പല്‍ എത്താന്‍ വൈകുന്നതെന്നാണ് പറയപ്പെടുന്നത്. ഇന്ന് രാവിലെ എട്ടിന് എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.

ഷെന്‍ ഹുവ 29 ഉച്ചയോടെ പുറംകടലില്‍ എത്തും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ക്രെയിനുമായി വരുന്ന രണ്ടാമത്തെ കപ്പലാണ് ഷെന്‍ഹുവ 29.

ഈ മാസം 25നും ഡിസംബര്‍ 15നുമായി തൂടര്‍ന്നുള്ള കപ്പലുകളും തീരത്ത് എത്തും. ഇതിലൂടെ തുറമുഖത്തേക്ക് ആവശ്യമുള്ള എട്ട് കൂറ്റന്‍ ക്രെയിനുകളും 24 യാര്‍ഡ് ക്രയിനുകളുമാണ് തീരത്ത് എത്തിച്ചേരുക.

ഷിപ്പ് ടു ഷോര്‍ ക്രെയിനുമായി കപ്പല്‍ തീരത്ത് എത്തുന്നത്. കഴിഞ്ഞ മാസം 24നാണ് ചൈനയിലെ ഷാങ്ഹായില്‍ നിന്ന് കപ്പല്‍ യാത്ര ആരംഭിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.