ഗണേഷ് കുമാറും കടന്നപ്പള്ളിയും കാത്തിരിക്കണം; മന്ത്രിസഭ പുനസംസഘടന വൈകുമെന്ന് സൂചന

ഗണേഷ് കുമാറും കടന്നപ്പള്ളിയും കാത്തിരിക്കണം; മന്ത്രിസഭ പുനസംസഘടന വൈകുമെന്ന് സൂചന

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭാ പുനസംസഘടന വൈകിയേക്കുമെന്ന് സൂചന. മന്ത്രി സ്ഥാനത്തിനായി കെ.ബി ഗണേഷ്‌കുമാറും കടന്നപ്പള്ളി രാമചന്ദ്രനും കാത്തിരിക്കണം.

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ജനസദസ് കഴിഞ്ഞ ശേഷമേ പുനസംഘടനയുണ്ടാകൂ എന്നാണ് അറിയുന്നത്. എല്‍ഡിഎഫ് നേരത്തെ നിശ്ചയിച്ചത് പ്രകാരം ഒറ്റ എംഎല്‍എമാരുള്ള നാല് പാര്‍ട്ടികള്‍ക്ക് രണ്ടര വര്‍ഷം വീതമാണ് മന്ത്രി സ്ഥാനം പങ്കിടേണ്ടത്. എന്നാല്‍ പുതിയ തീരുമാന പ്രകാരം ആന്റണി രാജുവും അഹമ്മദ് ദേവര്‍ കോവിലും മന്ത്രി സ്ഥാനത്ത് തുടരും.

മന്ത്രിസഭ പുനസംസഘടന അടുത്ത വര്‍ഷം ആദ്യം നടത്താനാണ് പുതിയ ആലോചന. ജനുവരിയില്‍ പുനസംസഘടന നടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കാലാവധി പൂര്‍ത്തിയാകുന്ന നവംബറില്‍ മന്ത്രിസഭയില്‍ മാറ്റമുണ്ടാകില്ല. ഇത് സംബന്ധിച്ച് നാളെ നടക്കുന്ന മുന്നണി യോഗത്തില്‍ ഔദ്യോഗിക തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.

അതേ സമയം മന്ത്രിസഭ പുനസംസഘടന ഉടന്‍ വേണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ബി ഇടത് മുന്നണി്ക്ക് കത്ത് നല്‍കിയിട്ടുണ്ട്. നവംബര്‍ 18 ന് ജനസദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും പര്യടനത്തിനിറങ്ങും. ഡിസംബര്‍ 24 വരെ ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും തിരക്കിലാണ്.

മാത്രമല്ല പുനസംഘടന നടന്നാല്‍ പുതിയ മന്ത്രിമാരാവും ജനസദസില്‍ പങ്കെടുക്കേണ്ടത്. ഇത് ഒഴിവാക്കാന്‍ കൂടിയാണ് ജനസദസിന് ശേഷം മാറ്റമെന്ന ധാരണയായത്.

നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന ഇടത് മുന്നണി യോഗത്തില്‍ ഇത് സംബന്ധിച്ച് ചര്‍ച്ചയുണ്ടായേക്കും. ജനസദസിന്റെ മുന്നൊരുക്കങ്ങളാണ് യോഗത്തിന്റെ പ്രധാന അജണ്ടയെങ്കിലും മന്ത്രിസഭാ പുനസംഘടന സംബന്ധിച്ചും യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.