ദോഹ: ഖത്തര്‍ ഇന്റര്‍നാഷണല്‍ ആര്‍ട്ട് ഫെസ്റ്റിവലിന്റെ അഞ്ചാം പതിപ്പ് ഈ മാസം 20 മുതല്‍ 25 വരെ ദോഹയിലെ അല്‍ബിദ പാര്‍ക്കില്‍ നടക്കും. അവിടെ നടന്നുവരുന്ന എക്സ്പോ 2023 ദോഹ കള്‍ച്ചറല്‍ സോണിലാണ് ആര്‍ട്ട് ഫെസ്റ്റിവല്‍ നടക്കുന്നത്. പരിസ്ഥിതിയും സുസ്ഥിരതയും എന്നതാണ് പ്രമേയം.
രാജ്യത്തെ ഏറ്റവും വലിയ കലാമേളകളിലൊന്നായ ഖത്തര്‍ ഇന്റര്‍നാഷണല്‍ ആര്‍ട്ട് ഫെസ്റ്റിവലില്‍ വിപുലമായ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.
ചിത്രശില്‍പ കലാ പ്രദര്‍ശനങ്ങള്‍, യൂത്ത് ഇന്റര്‍നാഷണല്‍ ആര്‍ട്ട് എക്സിബിഷന്‍, ഖത്തര്‍ കള്‍ച്ചറല്‍ ടൂര്‍, ആര്‍ട്ട് പാനല്‍ ടോക്ക് ഷോ, ആര്‍ട്ട് കോണ്‍ഫറന്‍സ്, മാസ്റ്റര്‍ ക്ലാസുകള്‍, ശില്‍പശാലകള്‍, തത്സമയ പെയിന്റിംഗ് പ്രദര്‍ശനങ്ങള്‍, ഫാഷന്‍ ഷോ, സാംസ്‌കാരിക സംഗീത സായാഹ്നം, നെറ്റ് വര്‍ക്കിംഗ് ഡിന്നറുകള്‍, അവാര്‍ഡ് നൈറ്റ് തുടങ്ങി വ്യത്യസ്തവും നൂതനവുമായ പരിപാടികള്‍ പ്രതീക്ഷിക്കാം.
ഖത്തര്‍ ഇന്റര്‍നാഷണല്‍ ആര്‍ട്ട് ഫെസ്റ്റിവല്‍ വെറുമൊരു കലാമേള മാത്രമല്ല, അതൊരു വികാരമാണെന്ന് ക്യുഐഎഎഫ് മേധാവിയും ദി മാപ്സ് ഇന്റര്‍നാഷണല്‍ സ്ഥാപകയും പ്രസിഡന്റുമായ രശ്മി അഗര്‍വാള്‍ പറഞ്ഞു. മേളയില്‍ 65 രാജ്യങ്ങളില്‍ നിന്നായി 300ലധികം കലാകാരന്മാര്‍ പങ്കാളികളാകുമെന്ന് അവര്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.