ഡാളസ്: മലയാള ഭാഷയുടെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛനെ വിഷയമാക്കി പ്രശസ്ത കഥാകൃത്ത്‌സി സി. രാധാകൃഷ്ണന്‍ രചിച്ച പുസ്തകമാണ് 'തീക്കടല്‍ കടഞ്ഞ് തിരുമധുരം'. 
ഈ നോവലിലെ പ്രസക്ത ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് പ്രവാസികളുടെ ചരിത്രത്തില്‍ ആദ്യമായി 'എഴുത്തച്ഛന്‍' എന്ന നാടകം ഡാലസില്‍ അരങ്ങേറുകയുണ്ടായി. 
ശ്രേഷ്ഠമായ മലയാള ഭാഷ നമ്മുക്ക് പ്രദാനം ചെയ്യുവാനായി ഭാഷാപിതാവ് അനുഭവിച്ച യാതനകള്‍ കാണികളുടെ കേരളലയിപ്പിക്കുകയുണ്ടായി. നിറഞ്ഞ വേദിയിലെ ആദ്യ പ്രദര്‍ശനത്തില്‍ ഇടം ലഭിക്കാതിരുന്നവരും കണ്ടവരില്‍ തന്നെ പലരും ഈ നാടകം വീണ്ടും കാണണമെന്നുള്ള അഭ്യര്‍ഥന ഉയര്‍ത്തികൊണ്ടിരുന്നു. 
എല്‍എംജെ ഗ്രൂപ്പ് സിഇഓ ലിയോ മാത്യു മുഖ്യ സ്‌പോണ്‍സറായി സുഹൃത്തുക്കളുടെ അഭിലാഷം സക്ഷാല്‍ക്കരിക്കുവാന്‍ 'എഴുത്തച്ഛനെ' ഡാലസിലെ ഭാഷാ സ്‌നേഹികള്‍ക്കായി വീണ്ടും അരങ്ങിലെത്തിക്കുന്നു. 
എഴുത്തച്ഛനെ നേരില്‍ കാണുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നവംബര്‍ 12 ന് വൈകുന്നേരം 5:30 ന് ഫാര്‍മേഴ്സ് ബ്രാഞ്ച് സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് വലിയ പള്ളി  ഓഡിറ്റോറിയത്തില്‍ (4133 Dennis Ln, Farmers Branch, TX, 75234)അവസരം.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.