കോഴിക്കോട്: ഇടത് സര്‍ക്കാരിന്റെ നവകേരള സദസിനായി ഫണ്ട് നല്‍കേണ്ടെന്ന് തീരുമാനിച്ച് യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍. ധന പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സാഹചര്യത്തില്‍ ഫണ്ട് നല്‍കേണ്ടതില്ലെന്ന് തദ്ദേശ സ്ഥാപനങ്ങളെ യുഡിഎഫ് നേതൃത്വം അറിയിക്കും.
തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്ന് നവകേരള സദസിന്റെ സംഘാടക സമിതിക്ക് പണം കൈമാറാമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടായിരുന്നു. തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ഉത്തരവ് പ്രകാരം ഗ്രാമപഞ്ചായത്തുകള്‍ 50,000 രൂപയും മുനിസിപ്പാലിറ്റികളും ബ്ലോക്ക് പഞ്ചായത്തുകളും ഒരു ലക്ഷം രൂപ വരെയും നവകേരള സദസിന് നല്‍കണം.
കോര്‍പറേഷനുകള്‍ രണ്ട് ലക്ഷവും ജില്ലാ പഞ്ചായത്തുക്കള്‍ മൂന്ന് ലക്ഷവും തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്ന് ചെലവഴിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണ സമിതിക്കോ പഞ്ചായത്ത് സെക്രട്ടറിക്കോ തുക അനുവദിക്കാം.
എന്നാല്‍ ഈ തുക നല്‍കേണ്ടതില്ലെന്നാണ് യുഡിഎഫ് നിലപാട്. കേരളീയത്തിനു വേണ്ടിയുള്ള ധൂര്‍ത്തിനുശേഷം നവകേരള സദസിനും പണം പിരിപ്പിക്കാനുള്ള നീക്കമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കെയാണിതെന്നും അദേഹം ചൂണ്ടിക്കാട്ടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.