കര്‍ഷകന്റെ ആത്മഹത്യ: സര്‍ക്കാര്‍ മറുപടി പറയണം; പ്രസാദിന്റെ മൃതദേഹവുമായി റോഡ് ഉപരോധിച്ച് ബിജെപി പ്രവര്‍ത്തകര്‍

കര്‍ഷകന്റെ ആത്മഹത്യ: സര്‍ക്കാര്‍ മറുപടി പറയണം; പ്രസാദിന്റെ  മൃതദേഹവുമായി റോഡ് ഉപരോധിച്ച് ബിജെപി പ്രവര്‍ത്തകര്‍

ആലപ്പുഴ: കടബാധ്യതയെ തുടര്‍ന്ന് ആലപ്പുഴയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്‍ ജി. പ്രസാദിന്റെ മൃതദേഹവുമായി ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.

ആമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിലാണ് റോഡ് ഉപരോധം. തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വിലാപ യാത്രയായാണ് ആംബുലന്‍സ് ഇവിടെ എത്തിയത്.

ബിജെപി ദേശീയ നിര്‍വാഹന സമിതി അംഗം പികെ കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആംബുലന്‍സ് റോഡിന് കുറുകെയിട്ടാണ് ഉപരോധിച്ചത്.

കഴിഞ്ഞ ആറ് മാസത്തിനിടെ ആലപ്പുഴയില്‍ നടക്കുന്ന രണ്ടാമത്തെ കര്‍ഷക ആത്മഹത്യയാണിത്. സര്‍ക്കാര്‍ മറുപടി പറയണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.