വിജയത്തോടെ ഇംഗ്ലണ്ടിന് മടക്കം; പാകിസ്ഥാനെ തോല്‍പ്പിച്ചത് 93 റണ്‍സിന്

വിജയത്തോടെ ഇംഗ്ലണ്ടിന് മടക്കം; പാകിസ്ഥാനെ തോല്‍പ്പിച്ചത് 93 റണ്‍സിന്

കൊല്‍ക്കത്ത: അതിമാനുഷിക പ്രകടനങ്ങള്‍ ഒന്നും സംഭവിച്ചില്ല, അത്ഭുതങ്ങള്‍ നടന്നുമില്ല. സെമിയിലെത്താന്‍ ഇംഗ്ലണ്ടിനു മേല്‍ വന്‍ വിജയം വേണ്ടിയിരുന്ന പാകിസ്ഥാന്റെ മോഹങ്ങള്‍ തല്ലിക്കെടുത്തി ഇംഗ്ലണ്ട് വിജയിച്ചു. 93 റണ്‍സിനാണ് ഇംഗ്ലണ്ടിന്റെ വിജയം.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്‌ളണ്ട് കഴിഞ്ഞ മല്‍സരത്തിലെ സെഞ്ചുറി വീരന്‍ ബെന്‍ സ്‌റ്റോക്ക്‌സ്, ജോ റൂട്ട്, ബെയര്‍സ്‌റ്റോ എന്നിവരുടെ അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ 337 റണ്‍സ് നേടി. 76 പന്തില്‍ നിന്ന് 11 ബൗണ്ടറികളുടെയും രണ്ട് സിക്‌സുകളുടെയും അകമ്പടിയോടെ 84 റണ്‍സ് നേടിയ സ്‌റ്റോക്‌സ് ആണ് ടോപ് സ്‌കോറര്‍.

പാകിസ്ഥാനു വേണ്ടി ഹാരിസ് റൗഫ് മൂന്നും മൊഹമ്മദ് വാസിം, ഷഹീന്‍ അഫ്രീദി എന്നിവര്‍ ഈരണ്ടു വീതവും വിക്കറ്റ് നേടി.

338 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ പാകിസ്ഥാന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. പത്ത് റണ്‍സെടുക്കുമ്പോഴേക്കും രണ്ട് മുന്‍നിര ബാറ്റര്‍മാര്‍ പവലിയനില്‍ തിരിച്ചെത്തിയിരുന്നു. സല്‍മാന്‍ അലി അഗ അര്‍ധസെഞ്ചുറി നേടി.

ഡേവിഡ് വില്ലി മൂന്നു വിക്കറ്റ് നേടി. പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും വില്ലി നേടി. മൊയീന്‍ അലി, ആദില്‍ റഷീദ്, ഗസ് അറ്റ്കിന്‍സന്‍ എന്നിവര്‍ ഈരണ്ടു വിക്കറ്റ് വീതവും ക്രിസ് വോക്‌സ് ഒരു വിക്കറ്റും നേടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.