മെൽബൺ: മെൽബണിൽ പാലസ്തീൻ - ഇസ്രയേൽ അനുകൂലികൾ തമ്മിൽ ഏറ്റമുട്ടി. ബർഗർ ഷോപ്പിൽ ഉണ്ടായ തീപിടിത്തത്തെത്തുടർന്നാണ് ഏറ്റുമുട്ടൽ ഉണ്ടായത്. സംഭവത്തിൽ വിക്ടോറിയ പ്രീമിയർ ജസീന്ത അലൻ കടുത്ത അമർഷവും ദുഖവും രേഖപ്പെടുത്തി. വെള്ളിയാഴ്ച രാത്രിയുണ്ടായ അക്രമത്തെക്കുറിച്ച് വിക്ടോറിയ പൊലീസ് തന്നോട് വിവരിച്ചതായും കോൾഫീൽഡിലെ ഹത്തോൺ റോഡിന് ചുറ്റുമുള്ള പ്രദേശത്ത് പൊലീസ് സാന്നിധ്യം വർധിപ്പിക്കാൻ ആവശ്യപ്പെട്ടതായും ജസീന്ത അലൻ അറിയിച്ചു.
യഹൂദ വിശ്വാസത്തിൽപ്പെട്ട നിരവധി ആളുകൾ താമസിക്കുന്ന പ്രദേശത്ത് പ്രകോപനപരമായി പ്രതിഷേധിക്കാനുള്ള തീരുമാനം തികച്ചും വെറുപ്പുളവാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് പീറ്റർ ഡട്ടൺ പറഞ്ഞു. വെള്ളിയാഴ്ച പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ സാരമായ കേടുപാടുകൾ സംഭവിച്ച ബർഗർട്ടറിയിലെ കോൾഫീൽഡ് സ്റ്റോറിന് സമീപമാണ് ഏറ്റുമുട്ടൽ നടന്നത്. തീപിടിത്തം സംശയാസ്പദമായാണ് പൊലീസ് കാണുന്നത്. എന്നാൽ തീപിടുത്തം മതപരമായ പ്രേരണയാണെന്ന് കരുതുന്നില്ലെന്നും പൊലിസ് പറഞ്ഞു.
ഇരുന്നൂറോളം പേർ വീതമുള്ള രണ്ട് ഗ്രൂപ്പുകൾ തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ കുരുമുളക് സ്പ്രേ പ്രയോഗിച്ചു. ഇസ്രയേൽ ഹമാസ് ആക്രമണത്തെ തുടർന്ന് മെൽബണിലെ തെരുവുകളിൽ അക്രമം സൃഷ്ടിക്കാൻ അനുവദിക്കാനാവില്ലെന്ന് ജസീന്ത അലൻ പറഞ്ഞു. വിക്ടോറിയയിൽ അക്രമത്തിനോ വിദ്വേഷത്തിനോ പ്രകോപനപരമായ പെരുമാറ്റത്തിനോ സ്ഥാനമില്ല. വിശ്വാസ സമൂഹങ്ങൾ അവരുടെ സ്വന്തം ആരാധനാലയങ്ങളിലും സമീപ പ്രദേശങ്ങളിലും സുരക്ഷിതരല്ലെന്ന് തോന്നുന്നത് അംഗീകരിക്കാനാവില്ല. ഇത്തരം രംഗങ്ങൾക്ക് നമ്മുടെ രാജ്യത്ത് സ്ഥാനമില്ലെന്നും പൂർണ്ണമായും അപലപിക്കപ്പെടേണ്ടതാണെന്നും ഡട്ടൺ പറഞ്ഞു.
എല്ലാ കമ്മ്യൂണിറ്റികൾക്കും പരസ്പരം ദുഖിക്കാനും പിന്തുണയ്ക്കാനും ഒത്തുചേരാനും സമാധാനപരമായ പ്രതിഷേധത്തിനും അവകാശമുണ്ട്. മെൽബണും വിക്ടോറിയയും വൈവിധ്യങ്ങളെ ബഹുമാനിക്കുന്നതിനും സ്വാഗതം ചെയ്യുന്നതിനും പേരുകേട്ട നാടാണ്. നമ്മുടെ വൈവിധ്യമാണ് നമ്മെ മഹത്തരമാക്കുന്നത്. നമ്മുടെ അനുകമ്പയാണ് നമ്മെ ഒന്നിപ്പിക്കുന്നത്. എന്നാൽ വിക്ടോറിയയിൽ ഒരിക്കലും യഹൂദ വിരുദ്ധതയ്‌ക്കോ ഇസ്‌ലാമോഫോബിയയ്‌ക്കോ സ്ഥാനമില്ലെന്നും ജസീന്ത അലൻ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.