ഡോ  മോഹൻ തോമസ് ഉൾപ്പടെ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം കരസ്ഥമാക്കി നാല് മലയാളികള്‍

ഡോ  മോഹൻ തോമസ് ഉൾപ്പടെ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം കരസ്ഥമാക്കി നാല് മലയാളികള്‍

ന്യൂഡല്‍ഹി: പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം കരസ്ഥമാക്കി നാല് മലയാളികള്‍. ന്യൂസിലാന്‍ഡ് മന്ത്രി പ്രിയങ്കാ രാധാകൃഷ്ണന്‍, സിദ്ദിഖ് അഹമ്മദ്, ഡോ. മോഹന്‍ തോമസ് പകലോമറ്റം, ബാബുരാജന്‍ കല്ലുപറമ്പിൽ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. ആകെ 30 പേര്‍ക്കാണ് ഇത്തവണത്തെ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചത്.

ഇന്ന് ഗൾഫ് രാജ്യങ്ങളിലെല്ലാം സാന്നിദ്ധ്യമുള്ള സീറോ മലബാർ കൾച്ചറൽ അസ്സോസിയേഷൻ (SMCA) യുടെ ഗൾഫ് കോർഡിനേറ്ററുമാണ് ഡോ മോഹൻ തോമസ്. ഖത്തറിലെ സീറോ മലബാർ ദേവാലയത്തിന്റെ സ്ഥാപകരിൽ ഒരാളായ ഇദ്ദേഹം ഖത്തറിലെ വിവിധ സാമൂഹിക സാംസ്‌കാരിക മേഖലകളിലും സജീവ പങ്കാളിത്തം വഹിക്കുന്നു. കത്തോലിക്കാ കോൺഗ്രസിന്റെ ഗ്ലോബൽ വൈസ് പ്രസിഡണ്ടായ  ഡോ  മോഹൻ തോമസിന് വൈദ്യ ശാസ്ത്രത്തിലെ മികവിനാണ് അവാർഡ് ലഭിച്ചത് എന്നാണ് ഔദ്യോഗിക അറിയിപ്പ്. സീറോ മലബാർ സഭയുടെ ഔദ്യോഗിക ഭരണസമിതികളിൽ അംഗമായ ഒരു വ്യക്തിക്ക് ആദ്യമായിട്ടാണ് പ്രവാസി ഭാരതി പുരസ്കാരം ലഭിക്കുന്നത്.

സ്വന്തം മേഖലകളില്‍ അനന്യമായ സംഭാവനകള്‍ നല്‍കിയ പ്രവാസികളെ ആദരിക്കുന്നതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണ് പ്രവാസി ഭാരതീയ സമ്മാന്‍.

പൊതു പ്രവര്‍ത്തന രംഗത്താണ് പ്രിയങ്ക പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരത്തിന് അര്‍ഹയായത്. വ്യവസായ രംഗത്തെ മികവിനാണ് സിദ്ദിഖ് അഹമ്മദ് അവാര്‍ഡ് ലഭിച്ചത്. സാമൂഹ്യ സേവനത്തിനാണ് ബഹ്‌റൈനില്‍ കഴിയുന്ന ബാബുരാജനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.