പണിമുടക്കി ഫെയ്‌സ്ബുക്ക്; ഇന്ത്യ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ പ്രതിസന്ധിയില്‍

പണിമുടക്കി ഫെയ്‌സ്ബുക്ക്; ഇന്ത്യ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ പ്രതിസന്ധിയില്‍

ന്യൂഡല്‍ഹി: സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ ഫെയ്‌സ് ബുക്ക് പണിമുടക്കി. ഇതോടെ ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഉപയോക്താക്കള്‍ പ്രതിസന്ധിയിലായി. ലോകമെമ്പാടുമുള്ള നിരവധി പേരാണ് #facebookdown എന്ന ഹാഷ്ടാഗോടെ എക്സില്‍ ഇത് സംബന്ധിച്ച ട്വീറ്റുകള്‍ പങ്കുവെക്കുന്നത്.

കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി ഫെയ്‌സ്ബുക്കില്‍ 'ഇന്‍സഫിഷ്യന്റ് പെര്‍മിഷന്‍' എന്ന കമാന്‍ഡ് പോപ്പ് അപ്പ് ചെയ്യുന്നുണ്ട്. എങ്കിലും ഉപയോക്താക്കള്‍ക്ക് പ്ലാറ്റ്ഫോം ഉപയോഗിക്കാന്‍ സാധിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ന്യൂസ് ഫീഡ് തന്നെ ലഭ്യമാകാത്ത അവസ്ഥയാണ്. മാത്രമല്ല വിവിധ പേജുകളും കാണാന്‍ കഴിയുന്നില്ല. This page ins't available at the moment എന്ന സന്ദേശമാണ് സ്‌ക്രീനില്‍ തെളിയുന്നത്.

ഫെയ്‌സ്ബുക്കിന് തകരാര്‍ സംഭവിച്ചതായി ഡൈണ്‍ ഡിട്ടെക്ടറും സ്ഥിരീകരിച്ചു. അതേസമയം മൂന്ന് ആഴ്ച മുന്‍പും ഫെയ്‌സ്ബുക്ക് പണിമുടക്കിയിരുന്നു. എന്നാല്‍ രണ്ട് മണിക്കൂറുകള്‍ക്കകം തന്നെ മെറ്റ ആ തകരാര്‍ പരിഹരിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.