തിരുവനന്തപുരം: 'നെഹ്റുവിയന്‍ സോഷ്യലിസത്തിന്റെ പുനരുജ്ജീവനവും മാര്‍ഗങ്ങളും' എന്ന വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ പ്രഭാഷണം നടത്തും. ഈ മാസം 17 ന് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി സൗത്ത് ഏഷ്യന്‍ സ്റ്റുഡന്‍സ് ഹാളിലാണ് പ്രഭാഷണം.
കേംബ്രിഡ്ജിലെ ആംഗ്ലിയ റസ്‌കിന്‍ സര്‍വകലാശാലയില്‍ സാമൂഹ്യ നീതിയും രാഷ്ട്രീയ സമത്വവും എന്ന വിഷയത്തിലെ സംവാദത്തിലും പ്രതിപക്ഷ നേതാവ് പങ്കെടുക്കും. 18നാണ് കേംബ്രിഡ്ജിലെ ആംഗ്ലിയ റസ്‌കിന്‍ സര്‍വകലാശാലയിലെ സംവാദം.
യു.കെയിലെ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ കേംബ്രിഡ്ജ് സ്റ്റുഡന്റസ് യൂണിയനുമായി സഹകരിച്ച് നടത്തുന്ന സംവാദ പരിപാടികളില്‍ മുഖ്യാതിഥിയായാണ് പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്നത്.
ആംഗ്ലിയ റസ്‌കിന്‍ സര്‍വകലാശാല ലക്ചര്‍ ഹാളില്‍ നടക്കുന്ന സംവാദത്തില്‍ യു.കെ പാര്‍ലമെന്റ് അംഗം ഡാനിയല്‍ സെയ്ച്നര്‍, കേംബ്രിഡ്ജ് ഷെയര്‍-പീറ്റര്‍ബറോ ഡെപ്യൂട്ടി മേയര്‍ അന്ന സ്മിത്ത് തുടങ്ങിയവര്‍ പ്രഭാഷണം നടത്തും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.