'നാമം' എക്‌സലന്‍സ് പുരസ്‌കാരം ശിശുരോഗ വിദഗ്ധന്‍ ഡോ.ജേക്കബ് ഈപ്പന്

 'നാമം' എക്‌സലന്‍സ് പുരസ്‌കാരം ശിശുരോഗ വിദഗ്ധന്‍ ഡോ.ജേക്കബ് ഈപ്പന്

തിരുവനന്തപുരം: ആതുര സേവനത്തിനുള്ള 'നാമം' (NAMAM) എക്‌സലന്‍സ് പുരസ്‌കാരം പ്രശസ്ത ശിശുരോഗ വിദഗ്ധന്‍ ഡോ. ജേക്കബ് ഈപ്പന്. കേരള സര്‍ക്കാരിന്റെ ആരോഗ്യ ഉപദേഷ്ടാവായി നിയമിക്കപ്പെട്ടിട്ടുള്ള ഡോ. ജേക്കബ് നിലവില്‍ കേരള ഫെഡറേഷന്‍ റീജിയണല്‍ വൈസ് പ്രസിഡന്റ്, ജിഐസി (ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍) ആരോഗ്യ സമിതി അധ്യക്ഷന്‍, ഫൊക്കാന റീജിയണല്‍ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയാണ്.

കാലിഫോര്‍ണിയയിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ സംവിധാനങ്ങളിലൊന്നായ അലമേഡ ഹെല്‍ത്ത് സിസ്റ്റത്തിന്റെ മെഡിക്കല്‍ ഡയറക്ടറായി വിരമിച്ച വ്യക്തിയാണ് ഡോ.ജേക്കബ് ഈപ്പന്‍.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയ ഡോ. ജേക്കബ് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ്, സിഎംസി ലുധിയാന എന്നിവിടങ്ങളില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി. ടാന്‍സാനിയയിലെ ഡാര്‍-എസ്-സലാമിലെ ആഗാ ഖാന്‍ ഫൗണ്ടേഷന്‍ ഹോസ്പിറ്റലില്‍ കണ്‍സള്‍ട്ടന്റ് പീഡിയാട്രീഷ്യന്‍ ആയി ജോലി ചെയ്തിരുന്നു.

കൂടാതെ നോര്‍ത്തേണ്‍ കാലിഫോര്‍ണിയയിലെ ഫ്രീമോണ്ടിലുള്ള വാഷിംഗ്ടണ്‍ ഹോസ്പിറ്റല്‍ ഹെല്‍ത്ത് കെയര്‍ സിസ്റ്റത്തിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിലേക്ക് പൊതുതിരഞ്ഞെടുപ്പില്‍ 30,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച ആദ്യ ഇന്ത്യക്കാരനാണ്. ലോകമെമ്പാടുമായി നിരവധി മാധ്യമ സെമിനാറുകളിലും മറ്റും സംസാരിച്ചിട്ടുള്ള അദേഹം അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട പബ്ലിക് ഹെല്‍ത്ത് കണ്‍സള്‍ട്ടന്റാണ്.

കാലിഫോര്‍ണിയയിലെ സ്റ്റേറ്റ് ഹെല്‍ത്ത് കെയര്‍ ബോര്‍ഡില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള ഡോ.ജേക്കബ് എലിസ് ഐലന്‍ഡ് മെഡല്‍ ഓഫ് ഓണര്‍, കാലിഫോര്‍ണിയ മെഡിക്കല്‍ ബോര്‍ഡിന്റെ ഫിസിഷ്യന്‍ റെക്കഗ്നിഷന്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.