മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി കേസ്: ഹര്‍ജി ലോകായുക്ത തള്ളി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി കേസ്: ഹര്‍ജി ലോകായുക്ത തള്ളി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി കേസ് ഹര്‍ജി ലോകായുക്ത തള്ളി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തതായി ആരോപിച്ച് മുഖ്യമന്ത്രിയെയും 18 മന്ത്രിമാരെയും എതിര്‍ കക്ഷികളാക്കിയായിരുന്നു കേസ്.

എന്നാല്‍ പണം നല്‍കാന്‍ മന്ത്രിസഭയ്ക്ക് അധികാരമുണ്ടെന്നും മൂന്ന് ലക്ഷത്തിന് മുകളില്‍ നല്‍കിയപ്പോള്‍ മന്ത്രിസഭ അംഗീകാരം നല്‍കിയെന്നും അഴിമതിയും സ്വജനപക്ഷപാതവുമില്ലെന്നും ലോകായുക്ത വ്യക്തമാക്കി.

വിധി പറയുന്നതില്‍ നിന്നും ഉപലോകായുക്തമാരായ ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിനെയും, ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിനെയും ഒഴിവാക്കണമെന്ന പരാതിക്കാരന്റെ ഹര്‍ജിയാണ് ആദ്യം തള്ളിയത്. തുടര്‍ന്ന് ചട്ടം ലംഘിച്ച് ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതുമായി ബന്ധപ്പെട്ട പ്രധാന ഹര്‍ജിയും ലോകായുക്ത തള്ളുകയായിരുന്നു.

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകയുക്തമാരായ ജസ്റ്റിസ് ഹരുണ്‍ അല്‍ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വിധി പറഞ്ഞത്.

ഡിവിഷന്‍ ബെഞ്ച് വാദം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധി പുറപ്പെടുവിക്കാത്തതിനെ തുടര്‍ന്നാണ് ഹര്‍ജിക്കാരനും തിരുവനന്തപുരം നേമം സ്വദേശിയുമായ ആര്‍.എസ് ശശികുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.