ഐലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരള എഫ്‌സിക്ക് തകര്‍പ്പന്‍ ജയം, ലീഗില്‍ ഒന്നാമത്

ഐലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരള എഫ്‌സിക്ക് തകര്‍പ്പന്‍ ജയം, ലീഗില്‍ ഒന്നാമത്

കല്യാണി: ഐലീഗ് ഫുട്ബോളില്‍ ട്രാവു എഫ്‌സിയെ കീഴടക്കി ഗോകുലം കേരള എഫ്‌സി ലീഗില്‍ ഒന്നാമതെത്തി. മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് ഗോകുലത്തിന്റെ വിജയം. നായകന്‍ അലക്‌സ് സാഞ്ചസാണ് ഗോകുലത്തിന് വേണ്ടി രണ്ടു ഗോളും നേടിയത്.

കൊല്‍ക്കത്ത കല്യാണി സ്റ്റേഡിയത്തില്‍ അണിനിരന്ന ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിലാക്കി പന്തുരുണ്ട് പതിനാലാം സെക്കന്റില്‍ തന്നെ ഗോകുലം ലീഡ് എടുത്തു.

നായകന്‍ അലക്‌സ് സാഞ്ചസിലൂടെ മുന്നിലെത്തിയ ഗോകുലം മിനിട്ടുകള്‍ക്കുള്ളില്‍ രണ്ടാം ഗോളും കണ്ടെത്തി. ട്രാവു എഫ്സിയുടെ പിഴവ് മുതലെടുത്ത നായകന്‍ അനായാസം പന്ത് വലയിലെത്തിച്ചു.

രണ്ടാംപകുതിയില്‍ ഗോകുലം ഗോള്‍കീപ്പര്‍ ദേവാന്‍ഷ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയെങ്കിലും അവസരം മുതലെടുക്കാന്‍ ട്രാവുവിന് കഴിഞ്ഞില്ല. തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ഗോകുലം പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.