മസ്കറ്റ്: ഒമാനിൽ വാഹനാപകടത്തിൽ മലയാളിയടക്കം രണ്ട് പേർ മരിച്ചു. സുഹൈൽ ബഹ്വാൻ കമ്പനിയിൽ ജോലി ചെയ്യുന്ന കോട്ടയം ചങ്ങനാശേരി കൂത്രപ്പള്ളി സ്വദേശി കാഞ്ഞിരത്തും മൂട്ടിൽ വർഗീസിന്റെ മകൻ ആൽബിൻ വര്‍ഗീസ് (21), മഹാരാഷ്ട്ര സ്വദേശി ദേവാൻഷൂ (21) എന്നിവരാണ് മരിച്ചത്.
മസ്‌ക്കറ്റിൽ നിന്ന് 75 കിലോമീറ്റർ അകലെ സമാഈലിൽ ഇന്ന് ഉച്ചക്ക് ഒന്നരയോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ച് റോഡരികിലെ താഴ്ചയിലേക്ക് ഇറങ്ങി മറിയുകയായിരുന്നു. വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന തലശ്ശേരി സ്വദേശി മുഹമ്മദ് സുനൂൻ, ആലപ്പുഴ സ്വദേശി ഹരികൃഷ്ണൻ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സുഹൃത്തുക്കളും മസ്കറ്റ് ഇന്ത്യൻ സ്കൂളിലെ പൂർവവിദ്യാർഥികളുമായ നാലുപേരും വിനോദ സഞ്ചാര കേന്ദ്രമായ ജബൽശംസിൽ പോയി മടങ്ങിവരുംവഴിയാണ് അപകടത്തിൽപ്പെട്ടത്. ഒമാനിൽ ജോലി ചെയ്യുന്ന സുനൂൻ ആയിരുന്നു കാർ ഓടിച്ചിരുന്നത്. മറ്റുള്ളവർ നാട്ടിൽ പഠിക്കുന്നവരാണ്. വാഹനമോടിച്ചയാൾ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് കരുതുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.