കേരളത്തില്‍ 18നും 19നും ട്രെയിന്‍ നിയന്ത്രണം; എട്ട് ട്രെയിനുകള്‍ റദാക്കി

കേരളത്തില്‍ 18നും 19നും ട്രെയിന്‍ നിയന്ത്രണം; എട്ട് ട്രെയിനുകള്‍ റദാക്കി

തിരുവനന്തപുരം: പുതുക്കാട് മുതല്‍ ഇരിങ്ങാലക്കുട വരെ റെയില്‍പ്പാതയില്‍ പണി നടക്കുന്നതിനാല്‍ 18,19 തീയതികളില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് റെയില്‍വെ അറിയിച്ചു. എട്ട് ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായും 12 സര്‍വീസുകള്‍ ഭാഗികമായും റദാക്കി. രണ്ട് സര്‍വീസുകള്‍ വഴിതിരിച്ച് വിടും. ഒരെണ്ണം പുനക്രമീകരിച്ചു.

റദാക്കിയത് ഇവ:

18 ന് മംഗലാപുരത്തും 19 ന് തിരുവനന്തപുരത്തും നിന്നുള്ള മാവേലി, 18 ന് എറണാകുളത്തു നിന്ന് ഷൊര്‍ണ്ണൂരിലേക്കും 19ന് ഷൊര്‍ണ്ണൂരില്‍ നിന്ന് തിരിച്ചുമുള്ള മെമു, 18ന് എറണാകുളത്തു നിന്ന് ഗുരുവായൂരിലേക്കും 19ന് ഗുരുവായൂരില്‍ നിന്ന് തിരിച്ചുമുള്ള പാസഞ്ചര്‍ എക്‌സ്പ്രസ്, 19ന് രാവിലെ എറണാകുളത്തു നിന്ന് കോട്ടയത്തേക്കും വൈകിട്ട് കോട്ടയത്തു നിന്ന് തിരിച്ചുമുള്ള പാസഞ്ചര്‍ എക്‌സ്പ്രസ് എന്നിവയാണ് റദാക്കിയത്.

ഭാഗികമായി റദാക്കിയവ:

17ന് നിസാമുദ്ദീനില്‍ നിന്ന് എറണാകുളത്തേക്കുള്ള എക്‌സ്പ്രസ് ഷൊര്‍ണ്ണൂരില്‍ യാത്ര അവസാനിപ്പിക്കും. ചെന്നൈയില്‍ നിന്ന് 18ന് ഗുരുവായൂരിലേക്കുള്ള എക്‌സ്പ്രസ് എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. ഗുരുവായൂരില്‍ നിന്ന് 18നുള്ള മടക്ക സര്‍വ്വീസ് 19ന് പുലര്‍ച്ചെ 1.20ന് എറണാകുളത്തു നിന്നായിരിക്കും. മംഗലാപുരത്തു നിന്ന് 18നുള്ള മലബാര്‍ ഷൊര്‍ണ്ണൂരില്‍ യാത്ര അവസാനിപ്പിക്കും.

19ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടേണ്ട മലബാര്‍ 20ന് പുലര്‍ച്ചെ 2.40ന് ഷൊര്‍ണ്ണൂരില്‍ നിന്നായിരിക്കും പുറപ്പെടുക. 17ന് അജ്മീറില്‍ നിന്ന് എറണാകുളത്തേക്കുള്ള മരുസാഗര്‍ എക്‌സ്പ്രസ് തൃശൂരില്‍ യാത്ര അവസാനിപ്പിക്കും. 18ന് തിരുവനന്തപുരത്ത് നിന്നുള്ള ഗുരുവായൂര്‍ ഇന്റര്‍സിറ്റി എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. 19ന് തിരുവനന്തപുരത്തേക്കുള്ള ഇന്റര്‍സിറ്റിയുടെ മടക്ക സര്‍വ്വീസ് രാവിലെ 5.20ന് എറണാകുളത്തു നിന്നായിരിക്കും.

അുപോലെ 18ന് കാരയ്ക്കലില്‍ നിന്നുള്ള എറണാകുളം എക്‌സ്പ്രസ് പാലക്കാട് യാത്ര അവസാനിപ്പിക്കും.19ന് എറണാകുളത്തു നിന്ന് പുറപ്പെടേണ്ട കാരയ്ക്കല്‍ എക്‌സ്പ്രസ് 20ന് പുലര്‍ച്ചെ 1.40ന് പാലക്കാട് നിന്നായിരിക്കും പുറപ്പെടുക. 18ന് മധുരയില്‍ നിന്ന് പുറപ്പെടുന്ന ഗുരുവായൂര്‍ എക്‌സ്പ്രസ് ആലുവയില്‍ യാത്ര അവസാനിപ്പിക്കും. 19ന് ഗുരുവായൂരില്‍ നിന്ന് പുറപ്പെടേണ്ട മധുര എക്‌സ്പ്രസ് ആലുവയില്‍ നിന്ന് രാവിലെ 7.24നായിരിക്കും സര്‍വീസ് ആരംഭിക്കുക.

വഴിതിരിച്ചു വിടുന്നവ

17ന് ഗാന്ധിധാമില്‍ നിന്ന് പുറപ്പെടുന്ന നാഗര്‍കോവില്‍ എക്‌സ്പ്രസും പൂനയില്‍ നിന്ന് കന്യാകുമാരിയിലേക്കുള്ള എക്‌സ്പ്രസും ഷൊര്‍ണ്ണൂരില്‍ നിന്ന് പൊള്ളാച്ചി, മധുര വഴിയായിരിക്കും നാഗര്‍കോവിലില്‍ എത്തുക. 18ന് മംഗലാപുരത്തു നിന്നുള്ള തിരുവനന്തപുരം പ്രതിദിന എക്‌സ്പ്രസ് ഏഴ് മണിക്കൂര്‍ വൈകി രാത്രി 21.25 നായിരിക്കും പുറപ്പെടുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.