തിരുവനന്തപുരം: മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരെ കോവളത്ത് പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികള്‍. മന്ത്രിയുടെ വാഹനം തടഞ്ഞ മത്സ്യത്തൊഴിലാളികളെ പൊലീസ് നീക്കം ചെയ്തു. വിഴിഞ്ഞത്തും പ്രതിഷേധമുണ്ടായി.
വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് ജീവനോപാധി നഷ്ടമായ കട്ടമര തൊഴിലാളികള്‍ക്കുളള നഷ്ട പരിഹാര തുക വിതരണം ചെയ്ത സ്ഥലത്താണ് പ്രതിഷേധമുണ്ടായത്.
നഷ്ട പരിഹാരത്തില്‍ നിന്നും വടക്ക് ഭാഗത്തെ മത്സ്യ തൊഴിലാളികളെ ഒഴിവാക്കിയെന്നാണ് ആക്ഷേപം. ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് പറഞ്ഞ് മന്ത്രി പറ്റിക്കുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.