"ദൈവത്തിന്റെ ആളുകൾക്കുള്ള കത്ത്" സിനഡിന്റെ മൾട്ടിമീഡിയ പതിപ്പ് പുറത്തിറങ്ങി


വത്തിക്കാൻ സിറ്റി: സഭാ സമൂഹത്തിലെ സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യാൻ സിനഡിൽ പല തസ്തികയിലുള്ള അംഗങ്ങൾ ഒത്തുചേർന്ന കത്തോലിക്കാ സഭയിലെ നിർണായക ഒരു സംഭവമാണ് പതിനാറാമതു ബിഷപ്പുമാരുടെ സിനഡ്. ഈ ഓർഡിനറി ജനറൽ അസംബ്ലി, സഭയ്ക്കുള്ളിലെ ചർച്ചകളുടെ ഘടനയിലും സമീപനത്തിലും കാര്യമായ മാറ്റങ്ങൾ കൊണ്ടുവന്നു. സിനഡൽ അസംബ്ലി മുഴുവൻ ദൈവജനത്തെയും അഭിസംബോധന ചെയ്തു, 'ദൈവജനങ്ങൾക്കുള്ള കത്ത്' എന്ന് വിളിക്കപ്പെടുന്ന രേഖ എല്ലാ സഭാംഗങ്ങളുടെയും പങ്കാളിത്തത്തിന്റെ പ്രാധാന്യം എടുത്തുകാണിച്ചു.

സഭയുടെ ദൗത്യത്തിന്റെ എല്ലാ മേഖലകളിലും യോജിപ്പിന്റെ ആവശ്യകതയും ഈ കത്ത് ഊന്നിപ്പറയുന്നുണ്ട്. ഇപ്പോളിതാ കത്തിന്റെ മൾട്ടിമീഡിയ പതിപ്പ് പുറത്തിറങ്ങി.

കഴിഞ്ഞ ഏതാനും ആഴ്‌ചകളിലെ അവരുടെ പ്രവർത്തനങ്ങൾ വിശദമാക്കുകയും "സിനഡ്" എന്ന വാക്ക് സൂചിപ്പിക്കുന്ന മിഷനറി കൂട്ടായ്മയുടെ ചലനാത്മകതയിൽ ഏവർക്കും നിർമ്മലമായി പങ്കുചേരാൻ കഴിയുമെന്ന പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്യുന്നതാണ് കത്ത്. കത്ത് സിനഡ് വെബ്‌സൈറ്റിൽ കൂടുതൽ ഭാഷകളിൽ ലഭ്യമാണ്.

2021 മുതൽ രൂപതാതലത്തിലും പ്രാദേശിക മെത്രാൻസംഘങ്ങളുടെ തലത്തിലും ഭൂഖണ്ഡതലത്തിലും നടന്ന ഒരുക്കങ്ങൾക്കു ശേഷം ഒക്ടോബർ നാലിനാണ് വത്തിക്കാനിൽ സിനഡുസമ്മേളനം ആഗോളസഭതാലത്തിൽ ആരംഭിച്ചത്. 2023 ഒക്ടോബർ 29 ന് സമാപിച്ച മെത്രാന്മാരുടെ സിനഡിന്റെ പതിനാറാമത് ജനറൽ അസംബ്ലിയിൽ പങ്കെടുക്കാനെത്തിയ ഭാരത മെത്രാ9 സമിതിയിൽ നിന്നുള്ള വിശിഷ്ടരായ ഏഴ് പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്.

സമ്മേളനത്തിൽ ഭാരത കത്തോലിക്കാ സഭയുടെ മെത്രാ9 സമിതി (സിസിബിഐ) അധ്യക്ഷനും, ഗോവ-ദാമൻ അതിരൂപതാ മെത്രാനുമായ കർദ്ദിനാൾ ഫെലിപ് നേരി ഫെറാവോ, ബോംബെ അതിരൂപതാ മെത്രാനും കർദ്ദിനാളുമായ ഓസ്വാൾഡ് ഗ്രേഷ്യസ്, ഹൈദരാബാദ് അതിരൂപതാ മെത്രാൻ കർദ്ദിനാൾ ആന്റണി പൂള, സിസിബിഐ വൈസ് പ്രസിഡന്റും മദ്രാസ്-മൈലാപ്പൂർ അതിരൂപതാ മെത്രാനുമായ ജോർജ്ജ് ആന്റണി , കണ്ണൂർ മെത്രാൻ അലക്സ് വടക്കുംതല എന്നിവർ സന്നിഹിതരായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.