വാഹന പരിശോധനയുടെ പേരില്‍ വിദ്യാര്‍ഥിക്ക് മര്‍ദനം; പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

വാഹന പരിശോധനയുടെ പേരില്‍ വിദ്യാര്‍ഥിക്ക് മര്‍ദനം; പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

പെരുമ്പാവൂര്‍: വാഹന പരിശോധനയ്ക്കിടെ വിദ്യാര്‍ഥിയെ മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. പാലാ പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ ബിജു കെ. തോമസ്, ഗ്രേഡ് എസ്‌ഐ പ്രേംസണ്‍ എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

ഒക്ടോബര്‍ 29നാണ് കേസിനാസ്പദമായ സംഭവം. പെരുമ്പാവൂര്‍ വളയന്‍ചിറങ്ങര കണിയാക്കപറമ്പില്‍ വീട്ടില്‍ കെ.എം. പാര്‍ഥിപന്‍ (17) നല്‍കിയ പരാതിയിന്‍മേലാണ് നടപടി. വാഹന പരിശോധനയ്ക്കിടെ പോലീസ് കസ്റ്റഡിയിലെടുത്ത തന്നെ അകാരണമായി മര്‍ദിച്ചുവെന്ന് കാണിച്ച് പാര്‍ഥിപന്‍ പരാതി നല്‍കിയിരുന്നു.

യുവാവിന്റെ കൈവശം മയക്കുമരുന്നുണ്ടെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. പരാതിയെ തുടര്‍ന്ന് വിദ്യാര്‍ഥിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. നെല്ലിക്കുഴി ഇന്ദിര ഗാന്ധി പോളിടെക്‌നിക് കോളജിലെ മെക്കാനിക്കല്‍ വിഭാഗം ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ പാര്‍ഥിപന്‍ കൂട്ടുകാരനെ കാണാന്‍ കാറില്‍ പോകവെയാണ് സംഭവം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.