ദുബായ് കരാമ ഗ്യാസ് സിലിണ്ടർ അപകടം; ഒരു മലയാളി കൂടി മരിച്ചു

ദുബായ് കരാമ ഗ്യാസ് സിലിണ്ടർ അപകടം; ഒരു മലയാളി കൂടി മരിച്ചു

ദുബായ്: ദുബായ് കരാമയിൽ കഴിഞ്ഞ മാസം ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരു മലയാളി കൂടി മരിച്ചു. ദുബായ് റാഷിദ്‌ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന തലശേരി പുന്നോൽ സ്വദേശി നഹീൽ നിസാറാണ് (26) മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി.

ഒക്ടോബർ 17ന് അർധരാത്രിയാണ് കരാമ ബിൻ ഹൈദർ ബിൽഡിങിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായത്. മലപ്പുറം പറവണ്ണ സ്വദേശി യഅഖൂബ് അബ്ദുല്ല, പരിക്കേറ്റ് ചികിത്സയിലായിരുന്ന തലശേരി സ്വദേശി നിധിൻ ദാസ് എന്നിവർ നേരത്തെ മരിച്ചു.

ഇന്ന് രാവിലെ മരിച്ച നിഹാൽ നിസാർ ഡമാക്ക് ഹോൾഡിങ് ജീവനക്കാരനാണ്. പുന്നോൽ കഴിച്ചാൽ പൊന്നബത്ത് പൂഴിയിൽ നിസാറിന്റെയും ഷഫൂറയുടെയും മകനാണ്. മൃതദേഹം ദുബൈയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. അപകടത്തിൽ പരിക്കേറ്റ ഒരു യുവാവ് കൂടി ആശുപത്രിയിൽ ചികിത്സയില്‍ തുടരുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.