ചിത്രകാരൻ സി.എൽ.പൊറിഞ്ചുക്കുട്ടി അന്തരിച്ചു

ചിത്രകാരൻ സി.എൽ.പൊറിഞ്ചുക്കുട്ടി അന്തരിച്ചു

ദുബായ്: കേരള ലളിതകലാ അക്കാദമി മുൻ ചെയർമാനും, മുൻ സെക്രട്ടറിയും മുൻ വൈസ് ചെയർമാനും ഫൈനാർട്സ് കോളജ് പ്രഥമ പ്രിൻസിപ്പലുമായ തൃശൂർ കേച്ചേരി ചിറനെല്ലൂർ സ്വദേശി പ്രഫ. സി.എൽ.പൊറിഞ്ചുക്കുട്ടി (91) ദുബായിൽ നിര്യാതനായി.

വാർധക്യസഹജമായ അസുഖങ്ങൾ മൂലം ഏറെ നാളുകളായി കിടപ്പിലായിരുന്നു. ശനിയാഴ്ച രാത്രി എട്ട് മണിക്ക് ദുബായ് ഗാർഡൻസിൽ മകൻ്റെ വീട്ടിലായിരുന്നു അന്ത്യം. കഴിഞ്ഞ അഞ്ച് വർഷമായി മകൻ്റെയും കുടുംബത്തിൻ്റെയും കൂടെയായിരുന്നു താമസം. തിരുവനന്തപുരം ഫൈൻ ആര്‍ട്സ് കോളജിൻ്റെ ശിൽപികളിലൊരാളും പ്രധാന അധ്യാപകനുമായിരുന്നു.

നവതി കഴിഞ്ഞ വർഷം മക്കളുടെയും കൊച്ചുമക്കളുടെയും കുടുംബത്തോടൊപ്പം ആഘോഷിച്ചിരുന്നു. ഭാര്യ: എലിസബത്ത്. മക്കൾ: ബൈജു (സീനിയർ എഡിറ്റർ, ദുബായ് ഗവ. മീഡിയ ഓഫീസ്), ആശ. മരുമക്കൾ: കവിത, ശ്രീകാന്ത്. ചെറുമക്കൾ: നിനാരിക, ദിവ്യാങ്ക്ഷി, ഹൃഷി, നിധി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.