സാമൂഹ്യ വിരുദ്ധ സംഘടനകളിൽ കത്തോലിക്കർ അംഗങ്ങളാകുന്നത് വിലക്കി വത്തിക്കാൻ

സാമൂഹ്യ വിരുദ്ധ സംഘടനകളിൽ കത്തോലിക്കർ അംഗങ്ങളാകുന്നത് വിലക്കി വത്തിക്കാൻ

വത്തിക്കാൻ സിറ്റി: ഫ്രീമേസൺ പോലെയുള്ള സാമൂഹ്യ വിരുദ്ധവും അധാർമ്മികവുമായ സംഘടനകളിൽ കത്തോലിക്കാ വിശ്വാസികൾ അംഗത്വമെടുക്കുന്നതും പ്രവർത്തിക്കുന്നതും വിലക്കി വത്തിക്കാന്റെ വിശ്വാസ തിരുസംഘം. ഫിലിപ്പൈൻസിൽ നിന്നുള്ള മെത്രാന്മാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിക്കൊണ്ടാണ് വർഷങ്ങൾക്കു മുന്നെ പുറപ്പെടുവിച്ച ഉത്തരവ് ഒരിക്കൽ കൂടി ആവർത്തിച്ചത്. ദുമാംഗേത്തെ രൂപതയുടെ മെത്രാൻ മോൺസിഞ്ഞോർ ഹുലിറ്റോ കോർത്തെസ് ആണ് ചോദ്യം ഉന്നയിച്ചത്.

ഫ്രീമേസൺ പോലെയുള്ള സാമൂഹ്യവിരുദ്ധസംഘടനകളിൽ രൂപതകളിൽ നിന്നുള്ള അംഗങ്ങൾ ചേരുന്നതിലുള്ള ആശങ്കയും, ഉത്കണ്ഠയും രേഖപ്പെടുത്തിയാണ് മെത്രാൻ തിരുസഘത്തിന്റെ ഉപദേശം തേടിയത്. ഈ ആശങ്കകൾ പഠിക്കുവാൻ ഫിലിപ്പൈൻസിലെ മെത്രാൻ സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

കത്തോലിക്കാ വിശ്വാസവും ഫ്രീമേസൺറിയും തമ്മിലുള്ള പൊരുത്തക്കേട് കാരണം ഒരു വിശ്വാസിക്ക് ഫ്രീമേസൺ സംഘടനകളിലുള്ള അംഗത്വം നിരോധിച്ചിരിക്കുന്നുവെന്ന് ഡികാസ്റ്ററി ആവർത്തിച്ചു. ഈ സംഘടനകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഏതൊരു സഭാവിശ്വാസിക്കും ഈ നടപടി ബാധകമാണെന്നും ഡികാസ്റ്ററി അടിവരയിട്ടു പറഞ്ഞു.

കത്തോലിക്ക വിശ്വാസവും ഫ്രീമേസൺറിയും തമ്മിലുള്ള പൊരുത്തക്കേടിന്റെ കാരണങ്ങളെക്കുറിച്ച് എല്ലാ ഇടവകകളിലും ബോധവൽകരണം നടത്തണമെന്ന് ഡിക്കസ്റ്ററി ആവശ്യപ്പെടുന്നു. ഫ്രീമേസൺ സംഘടനകളിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കത്തോലിക്കർ "ഗുരുതരമായ പാപത്തിന്റെ അവസ്ഥയിലാണ്" എന്ന ജോൺ പോൾ രണ്ടാമൻ പാപ്പായുടെ അംഗീകാരത്തോടെ അന്നത്തെ കർദിനാൾ ജോസഫ് റാറ്റ്സിംഗറും കോൺഗ്രിഗേഷൻ സെക്രട്ടറി ജെറോം ഹാമറും ഒപ്പിട്ട പ്രഖ്യാപനം ഇന്നും നിലനിൽക്കുന്നതായും വിശ്വസ തിരുസംഘത്തിന്റെ ഡിക്കസ്റ്ററി ആവർത്തിച്ചു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.