തെരുവുനായ ആക്രമണം: ഇരയായത് അഞ്ച് വയസുകാരന്‍; തലയ്ക്കും മുതുകിലും ഉള്‍പ്പെടെ ഗുരുതര പരിക്ക്

തെരുവുനായ ആക്രമണം: ഇരയായത് അഞ്ച് വയസുകാരന്‍; തലയ്ക്കും മുതുകിലും ഉള്‍പ്പെടെ ഗുരുതര പരിക്ക്

കൊല്ലം: രാവിലെ വീടിന് പുറത്തേയക്ക് ഇറങ്ങിയ അഞ്ച് വയസുള്ള കുട്ടിയെ തെരുവുനായകള്‍ കൂട്ടത്തോടെ ആക്രമിച്ചു. കൊല്ലം കുണ്ടറയിലാണ് സംഭവം. കുണ്ടറ ഇളമ്പള്ളൂര്‍ ഏജന്റ് മുക്കില്‍ തിലകന്‍ ഇന്ദു ദമ്പതികളുടെ മകന്‍ നീരജിനാണ് തെരുവുനായ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. 200 മീറ്ററോളം ദൂരം തെരുവുനായ നീരജിനെ വലിച്ചിഴച്ചു.

ആക്രമണത്തില്‍ തലയ്ക്കും മുതുകിലുമുള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജന്മനാ വൃക്കകള്‍ തകരാറിലായ കുട്ടിയാണ് നീരജ്. തെരുവ് നായ ആക്രമിച്ച സമയത്ത് ഇരുകാലുകള്‍ക്കും സ്വാധീനമില്ലാത്ത മാതാവ് ഇന്ദു മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

ഇവരുടെ നിലവിളി കേട്ട് സമീപത്തെ വീടുകളില്‍ നിന്ന് ആളുകളെത്തിയാണ് തെരുവ്
നായയില്‍ നിന്നും കുട്ടിയെ രക്ഷപെടുത്തിയത്. പരിക്ക് ഗുരുതരമായതിനാല്‍ ഉടന്‍ തന്നെ വിദഗ്ധ ചികിത്സയ്ക്കായി കൊല്ലത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.