കൊച്ചി : ഒരു പ്രത്യേക മതത്തിൽ പെട്ടവരായ ആളുകൾ പെൺകുട്ടികളെ ആകർഷിക്കുവാൻ അവരുടെ തന്നെ സഹോദരിമാരെ ഉപയോഗിക്കുന്നു എന്ന് ഫാദർ ജോസഫ് പുത്തൻപുര പറഞ്ഞു. സൗഹൃദം നടിച്ചുകൊണ്ട് അവർ തങ്ങളുടെ സഹോദരന്മാർക്ക് പെൺകുട്ടികളെ പരിചയപ്പെടുത്തി കൊടുക്കുകയും പിന്നീട് രംഗത്തുനിന്ന് അപ്രത്യക്ഷരാകുകയുംചെയ്യും .
അങ്ങനെ ചതിക്കുഴിയിൽവീഴുന്ന പെൺകുട്ടികൾ തീവ്രവാദ സംഘങ്ങളിലും , മറ്റു പൈശാചിക സംഘങ്ങളിലും ചെന്ന് ചേരും. ആയതിനാൽ കൗമാരപ്രായത്തിൽ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധിക്കുക. മാതാപിതാക്കളുടെ ശ്രദ്ധ ഈ കാര്യത്തിൽ ഉണ്ടായിരിക്കണം. മോശം സൗഹൃദങ്ങൾ നുള്ളിക്കളയണം. പിന്നീട് അപകടങ്ങൾ ഉണ്ടാകുന്നതിനേക്കാൾ നല്ലതാണത്. ഇങ്ങനെ പോകുന്നു കാപ്പിപ്പൊടിയച്ചന്റെ ഉപദേശങ്ങൾ .
സമീപകാലത്തുണ്ടായ പല കേസുകളുടെയും പശ്ചാത്തലത്തിൽ ഷെക്കീന ടെലിവിഷന് നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത് . സരസ ചിന്തകളിലൂടെ സമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ ആകർഷിച്ചതാണ് ഫാദർ ജോസഫ് പുത്തൻ പുരക്കലിന്റെ ധ്യാന പ്രസംഗങ്ങൾ. ടിപ്പു സുൽത്താന്റെ മത മർദ്ദനങ്ങളെ ക്കുറിച്ച് അദ്ദേഹം നടത്തിയ പ്രസ്താവനകൾ വിവാദമായിരുന്നു .
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.