റോബിന്‍ ബസ് കസ്റ്റഡിയിലെടുത്ത് തമിഴ്‌നാട് എംവിഡി; നിയമലംഘനമെന്തെന്ന് വ്യക്തമാക്കുന്നില്ലെന്ന് റോബിന്‍ ഗിരീഷ്

റോബിന്‍ ബസ് കസ്റ്റഡിയിലെടുത്ത് തമിഴ്‌നാട് എംവിഡി; നിയമലംഘനമെന്തെന്ന് വ്യക്തമാക്കുന്നില്ലെന്ന് റോബിന്‍ ഗിരീഷ്

ചെന്നൈ: നിയമലംഘനം നടത്തിയെന്നു ചൂണ്ടിക്കാട്ടി തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് റോബിന്‍ ബസ് പിടിച്ചെടുത്തു. പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തുന്ന റോബിന്‍ ബസാണ് പിടിച്ചെടുത്തത്.

അതേ സമയം, ലംഘനം എന്താണെന്ന് തമിഴ്‌നാട് എംവിഡി വ്യക്തമാക്കുന്നില്ലെന്ന് ബസ് ഉടമ റോബിന്‍ ഗിരീഷ് പ്രതികരിച്ചു. നിയമം ലംഘിച്ചുവെന്നു ചൂണ്ടിക്കാട്ടി ഗാന്ധിപുരം സെന്‍ട്രല്‍ ആര്‍ടിഒ ആണ് ബസ് കസ്റ്റഡിയിലെടുത്തത്.

ALSO READ: 'റോബി'നോട് മത്സരിക്കാന്‍ കെഎസ്ആര്‍ടിസി: അരമണിക്കൂര്‍ മുന്‍പേ പുറപ്പെട്ടു

കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ സര്‍വീസ് ആരംഭിച്ച റോബിന്‍ ബസിനെ പൂട്ടാന്‍ മോട്ടോര്‍ വാഹന വകുപ്പ് കച്ചകെട്ടി ഇറങ്ങിയതോടെയാണ് റോബിന്‍ ബസ് ശ്രദ്ധാകേന്ദ്രമായി മാറിയത്.

ആദ്യം ഒക്ടോബറില്‍ സര്‍വീസ് ആരംഭിച്ച ബസ് കേരള എംവിഡി പിടിച്ചെടുത്തിതനെ തുടര്‍ന്ന് കേരള ഹൈക്കോടതിയുടെ അനുകൂല വിധി വന്നതിനെ തുടര്‍ന്നാണ് നവംബര്‍ 17ന് സര്‍വീസ് പുനരാരംഭിച്ചത്. ആദ്യ ദിവസം തന്നെ നാലു സ്ഥലങ്ങളില്‍ വാഹനവകുപ്പ് പരിശോധന നടത്തി പിഴയിടാക്കിയിരുന്നു.

ALSO READ: നവകേരളാ സദസ്: മന്ത്രി സംഘത്തിന് സഞ്ചാര യോഗ്യമാക്കിയ ആഢംബര ബസിന്റെ വിശേഷങ്ങള്‍ അറിയാം

രണ്ടാം ദിവസമായ ഇന്നും കേരള മോട്ടോര്‍ വാഹന വകുപ്പ് 7500 രൂപ പിഴയിട്ടിരുന്നു. പെര്‍മിറ്റ് ലംഘനം ചൂണ്ടികാട്ടിയാണ് ഇന്ന് തൊടുപുഴ കരിങ്കുന്നത്ത് വെച്ചാണ് പിഴയിട്ടത്. നാളെയും പരിശോധനയുണ്ടാവുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിട്ടുമുണ്ട്.

ഇന്നലെ കേരള മോട്ടോര്‍ വാഹന വകുപ്പ് നാലിടത്തായി 37,000 രൂപയും തമിഴ്‌നാട് 70,410 രൂപയും പിഴ ഇട്ടിരുന്നു. എന്തായാലും മുന്നോട്ടു വെച്ച കാല്‍ പിന്നോട്ടില്ലെന്നും നിയമപോരാട്ടത്തിന് തയ്യാറാണെന്നും ഹൈക്കോടതി പിഴയീടാക്കിയാല്‍ മാത്രമേ പിഴ ഒടുക്കുവെന്നും ഉടമ ഗിരീഷ് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.