'അടുപ്പത്ത് വെള്ളം വെച്ചവര്‍ അത് വാങ്ങി വച്ചേക്കുക; ലീഗ് ഒരിഞ്ചു പോലും മാറി നടക്കില്ല': നിലപാട് വ്യക്തമാക്കി സാദിഖലി തങ്ങള്‍

'അടുപ്പത്ത് വെള്ളം വെച്ചവര്‍ അത് വാങ്ങി വച്ചേക്കുക; ലീഗ്  ഒരിഞ്ചു പോലും മാറി നടക്കില്ല': നിലപാട് വ്യക്തമാക്കി സാദിഖലി തങ്ങള്‍

കല്‍പ്പറ്റ: മുസ്ലിം ലീഗ് യുഡിഎഫ് വിട്ടേക്കുമെന്ന പ്രചരണങ്ങള്‍ക്കിടെ നിലപാട് വ്യക്തമാക്കി പാര്‍ട്ടഅധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ലീഗ് ഒരിഞ്ചുപോലും മാറി നടക്കില്ലെന്നും മുന്നണിയെ ശക്തിപ്പെടുത്തുക എന്നതാണ് ലീഗിന്റെ ലക്ഷ്യമെന്നും തങ്ങള്‍ പറഞ്ഞു.

മുന്നണി മാറാന്‍ ഏതെങ്കിലും ബാങ്ക് വഴി പോകേണ്ടതില്ല. മുന്നണി മാറുമെന്ന പ്രതീക്ഷയില്‍ ആരെങ്കിലും അടുപ്പത്ത് വെള്ളം വെച്ചിട്ടുണ്ടെങ്കില്‍ അത് വാങ്ങി വച്ചേക്കുക. മുസ്ലിം ലീഗ് വയനാട് ജില്ലാ കൗണ്‍സില്‍ സംഘടിപ്പിച്ച തളിര് പഠന ക്യാമ്പിലായിരുന്നു അദ്ദേഹം നയം വ്യക്തമാക്കിയത്. പി.കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കളെ വേദിയിലിരുത്തിയായിരുന്നു തങ്ങളുടെ പ്രസ്താവന.

മുന്നണിയുടെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന മുസ്ലിം ലീഗ് വിശ്വാസതയുടെ കാര്യത്തില്‍ വഞ്ചന കാണിക്കില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാര്‍ട്ടികള്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകാം. അത് മുന്നണി ബന്ധത്തെ ബാധിക്കില്ല. വര്‍ഷങ്ങളായി തുടരുന്ന കോണ്‍ഗ്രസ്-ലീഗ് ബന്ധം കൂടുതല്‍ കെട്ടുറപ്പോടെ സാദിഖലി തങ്ങളുടെ നേതൃത്വത്തില്‍ മുന്നോട്ടു കൊണ്ടുപോകും.

യുഡിഎഫിന്റെ നെടുംതൂണായി മുന്നില്‍ തന്നെ ലീഗുണ്ടാകും. മോശം പെര്‍ഫോമെന്‍സുള്ള സംസ്ഥാന സര്‍ക്കാരിനെ മാറ്റാന്‍ ലീഗ് മുന്നിലുണ്ടാകും. മുന്നണി മാറ്റം ഉണ്ടാകില്ലെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പ്രസംഗിച്ച അതെ വേദിയില്‍ തന്നെയായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.