യൂണിഫോമില്‍ പരിഷ്‌കരണവുമായി കെഎസ്ആര്‍ടിസി; ജീവനക്കാര്‍ വീണ്ടും കാക്കിയിലേക്ക്

യൂണിഫോമില്‍ പരിഷ്‌കരണവുമായി കെഎസ്ആര്‍ടിസി; ജീവനക്കാര്‍ വീണ്ടും കാക്കിയിലേക്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ജീവനക്കാരുടെ യൂണിഫോം വീണ്ടും കാക്കിയിലേക്ക് മാറുന്നു. വിവിധ വിഭാഗം ജീവനക്കാരുടെ നീണ്ട നാളത്തെ ആവശ്യത്തിന്മേലാണ് യൂണിഫോം പരിഷ്‌കരണം. പുതിയ ഉത്തരവ് അനുസരിച്ച് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഇന്‍സ്‌പെക്ടര്‍ക്കും വീണ്ടും കാക്കി വേഷമാകും. 2015ലാണ് കാക്കി യൂണിഫോമിന് മാറ്റം വന്നത്.

പുരുഷ ജീവനക്കാര്‍ക്ക് കാക്കി നിറത്തിലുള്ള പാന്‍സും, ഒരു പോക്കറ്റുളള ഹാഫ് സ്ലീവ് ഷര്‍ട്ടും (പോക്കറ്റില്‍ കെ.എസ്.ആര്‍.ടി.സി എംബ്ലം), വനിതാ ജീവനക്കാര്‍ക്ക് കാക്കി നിറത്തിലുള്ള ചുരിദാറും, സ്ലീവ് ലെസ് ഓവര്‍കോട്ടുമാണ് വേഷം. നേവി ബ്ലൂ യൂണിഫോം ആയിരിക്കും മെക്കാനിക്കല്‍ ജീവനക്കാരുടേത്.

നിലവില്‍ കണ്ടക്ടര്‍മാരുടെയും ഡ്രൈവര്‍മാരുടെയും യൂണിഫോം നീല ഷര്‍ട്ടും കടും നീല പാന്റുമാണ്. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് ചാര നിറവും ഇന്‍സ്‌പെക്ടര്‍മാരുടേത് മങ്ങിയ വെള്ള ഷര്‍ട്ടും കറുത്ത പാന്റുമാണ് ഇപ്പോഴത്തെ യൂണിഫോം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.