യു.എ.ഇ ദേശീയദിനം; സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോട് കൂടി രണ്ട് ദിവസം അവധി

യു.എ.ഇ ദേശീയദിനം; സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോട് കൂടി രണ്ട് ദിവസം അവധി

ദുബായ്: യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് രണ്ട് ദിവസം ശമ്പളത്തോടുകൂടിയ പൊതു അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. ഈ വര്‍ഷം ഡിസംബര്‍ 2,3 (ശനി, ഞായര്‍) തീയതികളാണ് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

1971-ലെ യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ഏകീകരണം ആഘോഷിക്കുന്നതിനായാണ് എല്ലാ വര്‍ഷവും ഡിസംബര്‍ രണ്ടിന് യുഎഇ ദേശീയ ദിനമായി ആചരിക്കുന്നത്. അന്നേ ദിവസം യു.എ.ഇ എന്ന രാജ്യത്തിന് 52 വയസ് തികയും. ഈ ദിവസം യുഎഇ യൂണിയന്‍ ദിനം എന്നും അറിയപ്പെടുന്നു,

യുഎഇ ദേശീയ ദിനത്തിന്റെ ഔദ്യോഗിക ചടങ്ങ് ദുബായിലെ എക്‌സ്‌പോ സിറ്റിയില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

നവംബര്‍ 30 മുതല്‍ ഡിസംബര്‍ 12 വരെ കാലാവസ്ഥാ വ്യതിയാന കോണ്‍ഫറന്‍സ് എക്‌സ്‌പോ സിറ്റിയില്‍ നടക്കുന്നുണ്ട്. ഡിസംബര്‍ രണ്ടിന് യു.എ.ഇ ദേശീയ ദിന ചടങ്ങും ഇവിടെ ആഘോഷിക്കും. ഔദ്യോഗിക ചടങ്ങ് എല്ലാ പ്രാദേശിക ടിവി ചാനലുകളിലും ഔദ്യോഗിക വെബ്‌സൈറ്റിലും തത്സമയം സംപ്രേക്ഷണം ചെയ്യും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.