നവകേരള ബസിന് വഴിയൊരുക്കാന്‍ മലപ്പുറത്ത് സ്‌കൂള്‍ മതില്‍ പൊളിച്ചു; അഴുക്കുചാല്‍ നികത്തി

നവകേരള ബസിന് വഴിയൊരുക്കാന്‍ മലപ്പുറത്ത് സ്‌കൂള്‍ മതില്‍ പൊളിച്ചു; അഴുക്കുചാല്‍ നികത്തി

തിരൂര്‍: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിന് വേദിക്കരികിലെത്താന്‍ നവകേരള സദസ് നടക്കുന്ന ബായ്സ് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ മതിലാണ് പൊളിച്ചത്. ഇവിടെ പ്രധാന കവാടത്തിലൂടെ ബസിന് ഉള്ളിലേക്ക് കടക്കാന്‍ സാധിക്കില്ല. ഇതാണ് ബസിന് കടന്നു പോകാന്‍ പാകത്തില്‍ മതിലിന്റെ ഒരു ഭാഗം പൊളിച്ചത്.

മതില്‍ പൊളിച്ച ഭാഗത്തുണ്ടായിരുന്ന അഴുക്കുചാല്‍ പാറപ്പൊടിയിട്ട് മൂടി. എന്നാല്‍ പരിപാടി കഴിഞ്ഞാലുടന്‍ മതിലിന്റെ പൊളിച്ച ഭാഗം തിരികെ നിര്‍മിച്ച് നല്‍കുമെന്ന് പരിപാടിയുടെ സംഘാടക സമിതി ചെയര്‍മാനും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ യു.സൈനുദീന്‍ പ്രതികരിച്ചു.

സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടിക്കും മതില്‍ പൊളിച്ചിരുന്നെന്നും അത് തിരികെ കെട്ടികൊടുത്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.