യു.എ.ഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലും മൂന്ന് ദിവസം അവധി

യു.എ.ഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലും മൂന്ന് ദിവസം അവധി

ദുബായ്: യു.എ.ഇയുടെ 52-ാമത് ദേശീയ ദിനം പ്രമാണിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും ഡിസംബര്‍ രണ്ടു മുതല്‍ ഡിസംബര്‍ നാലു വരെ അവധിയായിരിക്കുമെന്ന് ഹ്യൂമന്‍ റിസോഴ്സസ് & എമിറേറ്റൈസേഷന്‍ മന്ത്രാലയം അറിയിച്ചു.

നേരത്തെ മന്ത്രാലയം ഡിസംബര്‍ 2, 3 തീയതികള്‍ മാത്രമാണ് ശമ്പളത്തോടുകൂടിയ അവധി ദിവസങ്ങളായിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇന്നലെ രാത്രിയാണ് പുതിയ അറിയിപ്പ് പുറത്തുവന്നത്. ഇതനുസരിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കിയതുപോലെ ഡിസംബര്‍ 2, 3, 4 (ശനി, ഞായര്‍, തിങ്കള്‍) തീയതികളില്‍ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും അവധിയായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. അവധിക്ക് ശേഷം അഞ്ചാം തീയതിയാണ് ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കുക.

യു.എ.ഇയുടെ 52-ാം ദേശീയ ദിനത്തിന്റെ ആഘോഷ ചടങ്ങുകള്‍ ദുബായ് എക്‌സ്‌പോ സിറ്റി വേദിയാകുമെന്ന് സംഘാടക സമിതി അറിയിച്ചു. 1971ല്‍ രാജ്യം സ്ഥാപിതമായത് മുതല്‍ എല്ലാ വര്‍ഷവും ദേശീയ ദിനം ആഘോഷിക്കാറുണ്ട്. ആഘോഷങ്ങള്‍ക്കായി വലിയ ഒരുക്കങ്ങളാണ് ദുബായ് എക്‌സ്‌പോ സിറ്റിയില്‍ നടന്നുവരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.