വത്തിക്കാനിലെ സെന്റ് പീറ്റർസ് സ്ക്വയറിൽ സ്ഥാപിക്കാനുള്ള ക്രിസ്തുമസ് ട്രീ എത്തി; ആഘോഷത്തിനുശേഷം ട്രീ കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളാക്കി മാറ്റും

വത്തിക്കാനിലെ സെന്റ് പീറ്റർസ് സ്ക്വയറിൽ സ്ഥാപിക്കാനുള്ള ക്രിസ്തുമസ് ട്രീ എത്തി; ആഘോഷത്തിനുശേഷം ട്രീ കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളാക്കി മാറ്റും

വത്തിക്കാൻ സിറ്റി: ക്രിസ്തുമസിനുള്ള ഒരുക്കങ്ങൾ വത്തിക്കാനിൽ ആരംഭിച്ചു. വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ക്രിസ്തുമസ് ട്രീയും പുൽക്കൂടും തയ്യാറാക്കുകയാണ് അധികൃതർ. മാക്ര താലൂക്കിലെ മായിര താഴ്‌വരയിൽനിന്ന് കൊണ്ടുവന്ന 28 മീറ്റർ ഉയരമുള്ള വൃക്ഷമാണ് ഇത്തവണ് ക്രിസ്തുമസ് ട്രീയാവുക. ഏതാണ്ട് 65 ക്വിന്റൽ ഭാരമുള്ള മരം 56 വർഷം പഴക്കമുള്ളതാണ്. പിയെ മോന്തെ മുൻസിപ്പാലിറ്റിയുടെ കീഴിലുള്ള അഗ്നിശമനവിഭാഗത്തിന്റെ നിർദ്ദേശ പ്രകാരം മുറിച്ചു കളയുവാൻ തീരുമാനിക്കപ്പെട്ട വൃക്ഷമാണ് വത്തിക്കാനിലെത്തിച്ചത്.

മഞ്ഞുവീഴ്ചയുടെ പ്രതീതി ഉളവാക്കുന്ന വിധത്തിൽ വിളക്കുകളും, അലങ്കാരങ്ങളും വൃക്ഷത്തിൽ ഉണ്ടായിരിക്കും. റിയെത്തി പ്രദേശത്തുനിന്ന് കൊണ്ടുവരുന്ന ക്രിസ്തുമസ് പുൽക്കൂട് ഉദ്‌ഘാടനവും ട്രീ പ്രകാശനവും ഡിസംബർ ഒമ്പതിന് വൈകുന്നേരം അഞ്ചു മണിക്ക് വത്തിക്കാൻ ഗവർണറേറ്റ് പ്രസിഡന്റ് കർദ്ദിനാൾ ഫെർണാണ്ടോ വേർഗെസ് അലസാഗ നിർവഹിക്കും.

അതേ സമയം മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി വത്തിക്കാനിൽ ഇത്തവണ ക്രിസ്തുമസ് അലങ്കാരങ്ങളുടെ ഭാഗമായി കൊണ്ടുവന്നിട്ടുള്ള ക്രിസ്തുമസ് ട്രീ ആഘോഷങ്ങൾക്ക് ശേഷം നശിപ്പിച്ച് കളയില്ലെന്ന് വത്തിക്കാൻ അറിയിച്ചു. 2023 ലെ ക്രിസ്മസ് ട്രീ കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളാക്കി മാറ്റുമെന്ന് മാറ്റുപിയോ മോന്തേ പ്രദേശത്തിൻറെ പ്രസിഡൻറ് ആൽബെർത്തോ ചിറിയോ വ്യക്തമാക്കി. കാരിത്താസ് സംഘടനയുടെ നേതൃത്വത്തിലായിരിക്കും ഈ കളിപ്പാട്ടങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്യുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.