വത്തിക്കാൻ സിറ്റി: നേരിയ പനിയെത്തുടർന്ന് ഫ്രാൻസിസ് മാർപാപ്പ ഇന്നലെ നടത്താനിരുന്ന പരിപാടികൾ റദ്ദാക്കിയതായി വത്തിക്കാൻ പ്രസ് ഓഫീസ്. സങ്കീർണ്ണതകൾ ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കാൻ റോമിലെ ജെമെല്ലി ഐസോള ആശുപത്രിയിൽ സി. റ്റി സ്കാനിന് വിധേയനായി എന്നും വത്തിക്കാൻ പ്രസ്സ് ഓഫീസ് അറിയിച്ചു. പരിശോധനാകൾക്കു ശേഷം മാർപാപ്പ കാസ സാന്താ മാർത്തയിലേക്ക് മടങ്ങിയെന്നും വത്തിക്കാൻ അറിയിച്ചു.
അതേ സമയം ഡിസംബർ ഒന്നു മുതൽ മൂന്ന് വരെ യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരം മാർപാപ്പ സന്ദർശിക്കും. അവിടെ പ്രസംഗിക്കുകയും ലോക നേതാക്കളെ കാണുകയും ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടിയിൽ വിശ്വാസാധിഷ്ഠിത ഇടപെടലുകൾക്കായി പവലിയൻ ആരംഭിക്കാൻ സഹായിക്കുകയും ചെയ്യും.
ആദ്യമായാണ് ഒരു മാർപാപ്പ യുഎന്നിന്റെ വാർഷിക പരിസ്ഥിതി യോഗത്തിൽ പങ്കെടുക്കുന്നത്. കാലാവസ്ഥാ വ്യതിയാനം ആഗോള സമൂഹത്തെയും പ്രകൃതിയെയും അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളികളിലൊന്ന് എന്ന് വ്യക്തമാക്കുന്ന അപ്പോസ്തോലിക പ്രബോധനമായ ലൗദാത്തെ ദേവൂം കഴിഞ്ഞ മാസം ഫ്രാൻസിസ് മാർപ്പാപ്പ പ്രസിദ്ധീകരിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.