കുസാറ്റ് അപകടം: പാലക്കാട് സ്വദേശി ആല്‍ബിന്‍ ജോസഫിന്റെ സംസ്‌കാരം ഇന്ന് വൈകുന്നേരം

കുസാറ്റ് അപകടം: പാലക്കാട് സ്വദേശി ആല്‍ബിന്‍ ജോസഫിന്റെ സംസ്‌കാരം ഇന്ന് വൈകുന്നേരം

കൊച്ചി: കുസാറ്റ് ദുരന്തത്തില്‍ മരിച്ച പാലക്കാട് സ്വദേശി ആല്‍ബിന്‍ ജോസഫിന്റെ മൃതദേഹം മുണ്ടുരിലെ വീട്ടിലെത്തിച്ചു. ഇന്ന് രാവിലെ കൊച്ചിയിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ഇന്ന് വൈകുന്നേരം 4.30നാണ് സംസ്‌കാര ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്.

ശനിയാഴ്ച രാവിലെ സുഹൃത്തിനൊപ്പമാണ് ആല്‍ബിന്‍ കൊച്ചിയിലേക്ക് പോയത്. എറണാകുളത്ത് നഴ്സായി ജോലി ചെയ്യുന്ന സഹോദരിയെ കാണാനും കുസാറ്റില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങാനുമായായിരുന്നു ആല്‍ബിന്‍ എറണാകുളത്തേക്ക് പോയത്.

കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തില്‍ ഫയര്‍ ആന്റ് സേഫ്റ്റി കോഴ്‌സ് പഠിച്ച ആല്‍ബിന്‍ പരീക്ഷ എഴുതിയത് കുസാറ്റിലായിരുന്നു. കുസാറ്റില്‍ ആല്‍ബിന് സുഹൃത്തുക്കളുമുണ്ടായിരുന്നു. അതിനാലാണ് പരിപാടി കാണാനായി അവിടെ നിന്നത്.

ആല്‍ബിന് ഒരു സഹോദരിയും സഹോദരനും ഉണ്ട്. ആല്‍ബിന്റെ പിതാവ് റബര്‍ ടാപ്പിങ് തൊഴിലാളിയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.