വൈദ്യുതി ബില്‍ കുടിശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍; വമ്പന്‍ സമ്മാനം പ്രഖ്യാപിച്ച് കെഎസ്ഇബി

വൈദ്യുതി ബില്‍ കുടിശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍; വമ്പന്‍ സമ്മാനം പ്രഖ്യാപിച്ച് കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി ബില്‍ കുടിശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ഭാഗമായി ഉപയോക്താക്കള്‍ക്ക് ആകര്‍ഷകമായ സമ്മാന പദ്ധതി പ്രഖ്യാപിച്ച് കെഎസ്ഇബി. വിതരണ വിഭാഗത്തിലെ ഓരോ ഇലക്ട്രിക്കല്‍ സര്‍ക്കിളിന് കീഴിലും ഈ പദ്ധതിയുടെ ഭാഗമാകുന്നവരില്‍ നിന്നും പ്രത്യേക സോഫ്റ്റ് വെയറിന്റെ സഹായത്തോടെ നടത്തുന്ന നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഓരോ ഉപഭോക്താവിനാണ് സമ്മാനം ലഭിക്കുക.

ഡിസംബര്‍ ആദ്യ വാരത്തിലും ജനുവരി ആദ്യ വാരത്തിലും നറുക്കെടുപ്പ് നടത്തും. പദ്ധതിയുടെ ഭാഗമായി ഒടുക്കിയ ആകെ പലിശ തുകയുടെ നാല് ശതമാനം കണക്കാക്കി പരമാവധി 10,000 രൂപ വരെ സമ്മാനമായി നേടാമെന്ന് കെഎസ്ഇബിയുടെ കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:

വൈദ്യുതി ബില്‍ കുടിശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ പ്രോത്സാഹനാര്‍ത്ഥം ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ സമ്മാന പദ്ധതി!.

വിതരണ വിഭാഗത്തിലെ ഓരോ ഇലക്ട്രിക്കല്‍ സര്‍ക്കിളിന് കീഴിലും ഈ പദ്ധതിയുടെ ഭാഗമാകുന്നവരില്‍ നിന്നും പ്രത്യേക സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ നടത്തുന്ന നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഓരോ ഉപഭോക്താവിനാണ് സമ്മാനം ലഭിക്കുക. ഡിസംബര്‍ ആദ്യ വാരത്തിലും ജനുവരി ആദ്യ വാരത്തിലും നറുക്കെടുപ്പ് നടത്തും. പദ്ധതിയുടെ ഭാഗമായി ഒടുക്കിയ ആകെ പലിശ തുകയുടെ നാല് ശതമാനം കണക്കാക്കി പരമാവധി 10,000 രൂപ വരെ സമ്മാനമായി നേടാം.

2023 നവംബര്‍ 30 വരെ പണമടച്ചവരില്‍ നിന്നും ഡിസംബര്‍ ആദ്യ വാരത്തിലും ഡിസംബര്‍ മാസത്തില്‍ പണമടച്ചവരില്‍ നിന്നും 2024 ജനുവരി ആദ്യ വാരത്തിലും നറുക്കെടുപ്പിലൂടെ സമ്മാനാര്‍ഹരെ കണ്ടെത്തും.

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ഭാഗമായി പരമാവധി തുക ശേഖരിച്ച കെഎസ്ഇബി സെക്ഷന്‍, സര്‍ക്കിള്‍, എസ്ഒആര്‍ ഓഫീസുകള്‍ക്കായി പ്രത്യേക ഇന്‍സന്റീവ് സ്‌കീമും പ്രഖ്യാപിച്ചിട്ടുണ്ട്.

രണ്ട് വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള വൈദ്യുതി ബില്‍ കുടിശിക വമ്പിച്ച പലിശ ഇളവോടെ അനായാസം അടച്ചുതീര്‍ക്കാനുള്ള മാര്‍ഗമാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി. റെവന്യൂ റിക്കവറി നടപടികള്‍ പുരോഗമിക്കുന്നതോ കോടതി വ്യവഹാരത്തിലുള്ളതോ ആയ കുടിശികകളും ഈ പദ്ധതിയിലൂടെ തീര്‍പ്പാക്കാം.
15 വര്‍ഷത്തിന് മുകളിലുള്ള കുടിശികകള്‍ക്ക് നാല് ശതമനവും അഞ്ച് മുതല്‍ 15 വര്‍ഷം വരെ പഴക്കമുള്ള കുടിശികകള്‍ക്ക് അഞ്ച് ശതമാനവും രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെ പഴക്കമുള്ള കുടിശികകള്‍ക്ക് ആറ് ശതമാനവുമാണ് പലിശനിരക്ക്. പലിശ തുക ആറ് തവണകളായി അടയ്ക്കാനും അവസരമുണ്ട്. മുഴുവന്‍ വൈദ്യുതി കുടിശികയും പലിശയുള്‍പ്പെടെ ഒറ്റത്തവണയായി തീര്‍പ്പാക്കിയാല്‍ ആകെ പലിശ തുകയില്‍ രണ്ട് ശതമാനം അധിക ഇളവും ലഭിക്കും.

ലോ ടെന്‍ഷന്‍ ഉപയോക്താക്കള്‍ക്ക് അതത് സെക്ഷന്‍ ഓഫീസിലും ഹൈ ടെന്‍ഷന്‍ ഉപയോക്താക്കള്‍ക്ക് സ്‌പെഷ്യല്‍ ഓഫീസര്‍ റെവന്യൂ കാര്യാലയത്തിലുമാണ് ഈ സേവനം ലഭ്യമാവുക. https://ots.kseb.in എന്ന പ്രത്യേക വെബ്പോര്‍ട്ടല്‍ വഴി കുടിശിക സംബന്ധിച്ച വിശദാംശങ്ങള്‍ അറിയാനും പണം അടയ്ക്കാനും കഴിയും. കൂടുതല്‍ വിവരങ്ങള്‍ക്ക് https://kseb.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.