രക്ഷകര്‍ അവര്‍ക്കരികെ...: ഇനി കുഴിക്കാനുള്ളത് അഞ്ച് മീറ്റര്‍ മാത്രം; രക്ഷാദൗത്യം വിജയത്തിലേക്ക്

രക്ഷകര്‍ അവര്‍ക്കരികെ...: ഇനി കുഴിക്കാനുള്ളത് അഞ്ച് മീറ്റര്‍ മാത്രം; രക്ഷാദൗത്യം വിജയത്തിലേക്ക്

ഡെറാഡൂണ്‍: സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള തീവ്ര ശ്രമം ഇപ്പോഴും തുടരുകയാണ്. ഏകദേശം 50 മീറ്ററിലധികം കുഴിച്ചുകഴിഞ്ഞെന്നും വെറും അഞ്ച് മീറ്റര്‍ അകലെയാണ് കുടുങ്ങിക്കിടക്കുന്നവര്‍ ഉള്ളതെന്നുമാണ് അധികൃതര്‍ അറിയിക്കുന്നത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി സ്ഥലത്തെത്തിയിട്ടുണ്ട്.

ദൗത്യം 17-ാം ദിവസത്തിലേക്ക് കടക്കുകയാണ്. ഡ്രില്ലിങ് നടത്തുന്നതിന് പലപ്പോഴായി തടസങ്ങള്‍ നേരിട്ടിരുന്നെങ്കിലും കഴിഞ്ഞ രാത്രി പ്രതിസന്ധികള്‍ കൂടാതെ ദൗത്യം പുരോഗമിച്ചതായി അധികൃതര്‍ അറിയിച്ചു. ആകെ 57 മീറ്റര്‍ കുഴിക്കുകയാണ് ദൗത്യ സംഘത്തിന്റെ ലക്ഷ്യം. തുടര്‍ന്ന് ഇതിലൂടെ പൈപ്പ് കടത്തിവിട്ട് കുടുങ്ങിക്കിടക്കുന്നവര്‍ക്ക് അരികിലെത്താനുള്ള നീക്കമാണ് പുരോഗമിക്കുന്നത്. നിലവില്‍ 51.5 മീറ്ററുകള്‍ കുഴിച്ചുകഴിഞ്ഞു. 5-6 മീറ്റര്‍ ദൂരത്തോളം മാത്രമേ ഇനി ഡ്രില്ലിങ് ചെയ്യേണ്ടതുള്ളൂ. ഇതുവരെയുള്ള നടപടികള്‍ രക്ഷാദൗത്യത്തിന് അനുകൂലമാണെന്നും അധികൃതര്‍ അറിയിച്ചു.

നേരത്തെ 47 മീറ്ററോളം ദൂരം വിജയകരമായി കുഴിച്ചെടുത്തിരുന്നു. ഇതിനിടെയാണ് ഡ്രില്ലിങ് നടത്തുന്ന ഓഗര്‍ മെഷീന്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയത്. തുടര്‍ന്ന് പ്ലാസ്മ കട്ടര്‍ ഉപയോഗിച്ച് മെഷീന്‍ മുറിച്ചുമാറ്റി. ഇതായിരുന്നു ദൗത്യം വീണ്ടും വൈകാന്‍ കാരണമായത്. മുകളില്‍ നിന്ന് താഴോട്ട് കുത്തനെയുള്ള കുഴിക്കലാണ് നിലവില്‍ നടക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.