ദുബായ്: യുഎഇയിലെ 52-ാമത് ദേശീയ ദിനാഘോഷത്തിന് മുന്നോടിയായി ഉമ്മുല്‍ ഖുവൈനിലെ അധികൃതര്‍ എമിറേറ്റിലെ ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഉമ്മുല്‍ ഖുവൈന്‍ എമിറേറ്റില്‍ നടത്തുന്ന എല്ലാത്തരം ലംഘനങ്ങള്‍ക്കും ഇളവ് വാഗ്ദാനം ചെയ്യുന്ന ഒരു പദ്ധതി ഉമ്മുല്‍ ഖുവൈന്‍ പൊലീസിന്റെ ജനറല്‍ കമാന്‍ഡ് അവതരിപ്പിച്ചു.
ഗുരുതരമായ ലംഘനങ്ങള്‍ ഒഴികെയുള്ള എല്ലാ ലംഘനങ്ങള്‍ക്കും ഇത് ബാധകമാണ്. ഈ വര്‍ഷം ഡിസംബര്‍ ഒന്ന് മുതല്‍ 2024 ജനുവരി ഏഴ് പ്രാബല്യത്തിലുണ്ട്. ഈ കാലയളവില്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതിന് വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്നതിനായിട്ടാണ് ഈ ഉദ്യമം ലക്ഷ്യമിടുന്നത്.
എന്നാല്‍ സ്വന്തം ജീവനോ മറ്റുള്ളവരുടെ ജീവനെനോ സുരക്ഷയെയോ സുരക്ഷിതത്വത്തെയോ അപകടപ്പെടുത്തുന്ന വിധത്തില്‍ വാഹനം ഓടിക്കുന്നത്, പൊതു അല്ലെങ്കില്‍ സ്വകാര്യ സൗകര്യങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുന്ന വിധത്തില്‍ വാഹനം ഓടിക്കുന്നത്, ഭാരവാഹനങ്ങള്‍ ചുവന്ന ലൈറ്റ് മറികടക്കുന്നത്, ചെറുവാഹനങ്ങള്‍ ചുവന്ന ലൈറ്റ് മറികടക്കുന്നത്, മോട്ടോര്‍ സൈക്കിളുകള്‍ ചുവന്ന ലൈറ്റ് മറികടക്കുന്നത്, പരമാവധി വേഗത പരിധി മണിക്കൂറില്‍ 80 കിലോമീറ്ററിലധികം കവിയുന്നത്, ലൈസന്‍സില്ലാതെ വാഹനത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത് എന്നീ നിയമ ലംഘങ്ങനങ്ങള്‍ക്ക് ഇളവ് ഏര്‍പ്പെടുത്തിയിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.