ഉത്തരകാശി: പതിനേഴ് ദിവസത്തെ കാത്തിരിപ്പിന് ഇന്ന് വിരാമമാകുമെന്ന് ദൗത്യസംഘം. സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ പുറത്തെത്തിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കി നോഡല്‍ ഓഫീസര്‍ നീരജ് ഖൈര്‍വാള്‍. ഇതിനോടകം 55.3 മീറ്റര്‍ ദൂരം തുരക്കുകയും ഇവിടേക്ക് പൈപ്പ് കടത്തിവിടുകയും ചെയ്തിട്ടുണ്ട്. പുറത്തേക്ക് എത്തുന്ന 41 പേരെയും ആശുപത്രികളില്‍ എത്തിക്കാനായി 41 ആംബുലന്‍സുകളും സജ്ജമാണ്.
ടണലിന് അകത്തേക്ക് ആംബുലന്‍സുകള്‍ പ്രവേശിച്ചിട്ടുണ്ട്. ഇന്ന് തന്നെ മുഴുവന്‍ തൊഴിലാളികളും പുറത്തേക്ക് എത്തുമെന്ന് ഉറച്ചുവിശ്വസിക്കുന്നതായി നോഡല്‍ ഓഫീസര്‍ അറിയിച്ചു. തുരങ്കത്തിന്റെ പ്രവേശന കവാടത്തിനരിരെ എന്‍ഡിആര്‍എഫ് സംഘവും സുസജ്ജമാണ്. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
ഡ്രില്ലിങിന് ശേഷം പൈപ്പുകള്‍ കടത്തിവിടുന്ന പ്രക്രിയ പൂര്‍ത്തിയായെന്നും കുടുങ്ങിക്കിടക്കുന്നവര്‍ ഉടന്‍ പുറത്തെത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.