സൗദിയില്‍ നോര്‍ക്ക റൂട്ട്‌സ് വഴി വനിതാ നഴ്‌സുമാര്‍ക്ക് അവസരം

സൗദിയില്‍ നോര്‍ക്ക റൂട്ട്‌സ് വഴി വനിതാ നഴ്‌സുമാര്‍ക്ക് അവസരം

തിരുവനന്തപുരം: സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശ്രുപത്രി ഗ്രൂപ്പിലേയ്ക്ക് വനിതാ നഴ്‌സുമാര്‍ക്ക് അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിലേക്ക് അപേക്ഷിക്കാം. എല്ലാ തിങ്കളാഴ്ചയും ഓണ്‍ലൈനായാണ് അഭിമുഖം നടക്കുക. നഴ്സിങ്ങില്‍ ബിരുദവും കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഇതോടൊപ്പം ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും അനിവാര്യമാണ്. പ്രായപരിധി 30 വയസ്. ശമ്പളത്തിനൊപ്പം താമസ സൗകര്യവും ലഭിക്കും.

എല്ലാ ഉദ്യോഗാര്‍ഥികളും ഇന്റര്‍വ്യൂ സമയത്ത് സാധുവായ പാസ്‌പോര്‍ട്ട് ഹാജരാക്കണം. വിശദമായ ബയോഡേറ്റയ്‌ക്കൊപ്പം വിദ്യാഭ്യാസം, പ്രവ്യത്തി പരിചയം, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം [email protected] എന്ന ഇ-മെയില്‍ ഐ.ഡിയിലേക്ക് അപേക്ഷിക്കാമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്പറുകളില്‍ 1800-425-3939 (ഇന്ത്യയില്‍ നിന്നും) +91 8802 012 345 (വിദേശത്ത് നിന്നും-മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സിന് മറ്റ് സബ് ഏജന്റുമാര്‍ ഇല്ല. അത്തരത്തില്‍ ആരെങ്കിലും ഉദ്യോഗാര്‍ഥികളെ സമീപിക്കുകയാണെങ്കില്‍ അത് നോര്‍ക്ക-റൂട്ട്‌സിന്റെ ശ്രദ്ധയില്‍പ്പെടുത്താവുന്നതാണെന്നും അറിയിപ്പുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.