അബുദാബി: പ്രവാസികളുടെ ഗൃഹാതുരത്വം എന്ന് പറയുന്നത് നാട്ടിലെ ചായക്കടയിലെ ചെറുകടികളും നമ്മുടെ നാടന്‍ വിഭവങ്ങളും ആണെന്നാണ് പറയുന്നത്. അത് അക്ഷരത്തില്‍ ശരിയാണെന്ന് അബുദാബിയില്‍ കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച കേരളോത്സവത്തില്‍ ദൃശ്യമായി.
കേരളോത്സവസത്തിന്റെ താരം പൊരിച്ച പത്തിരിയും ബീഫ് കറിയും ആയിരുന്നു എന്നുള്ളത് സത്യം തന്നെ. എന്നിരുന്നാലും നാടന്‍ ചെറുകടികളായ ഉഴുന്നുവടയും പരിപ്പുവടയും നല്ല നാടന്‍ പായസവും നാടന്‍ മോരും വെള്ളവും പെട്ടെന്ന് തന്നെ സ്റ്റാളുകളില്‍ തിരക്ക് വര്‍ധിപ്പിച്ചു. പായസം എന്ന് പറഞ്ഞാല്‍ പോരാ. പാലട പ്രഥമനും പരിപ്പ് പ്രഥമനും ചൂടപ്പം പോലെ വിറ്റ് പോയി.
കൂടാതെ പോത്തിറച്ചി, ചെമ്മീന്‍ റോസ്റ്റ്, നാടന്‍ കോഴിക്കറി, മീന്‍ പൊരിച്ചത്, കോഴി നിറച്ചത് ഇതിനൊക്കെ ആവശ്യക്കാര്‍ ഏറെയായിരുന്നു. പുരുഷന്മാരുടെ സ്റ്റാളുകളിലും വറുത്തതും കറി വെച്ചതുമായ മത്സ്യമാംസാദികള്‍ ഒക്കെ തന്നെ സജീവമായിരുന്നു.
ഒരുപക്ഷേ മത്സ്യമാംസാദികളുടെ ഈ വിഭവങ്ങള്‍ ഒക്കെ തന്നെ നാം സ്ഥിരമായി കഴിക്കുന്നതായിരിക്കും. എന്നിരുന്നാലും ഒരുപക്ഷേ ഇത്തരം മേളയില്‍ തീര്‍ച്ചയായിട്ടും ഇതിനൊക്ക പ്രത്യേക സ്വാദും പ്രത്യേക രുചിയുമാണ്. അതുകൊണ്ട് തന്നെയാണ് ഇത്തരത്തിലുള്ള മേളകള്‍ വമ്പന്‍ ഹിറ്റാകുന്നതും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.